ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ധാക്ക: പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് രാജ്യംവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ബംഗ്ലാദേശ് റദ്ദ് ചെയ്തു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റേതാണ് തീരുമാനം.ഹസീനയുടെ ഭരണകാലത്തെ എം.പിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഇടക്കാലഭരണാധികാരിയായി സാമ്പത്തികനൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.

 

 

 

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *