കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10 ന്

കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10 ന്

വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പില്‍ഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ ‘ഉമ്മാച്ചു’വിന്റെ പ്രദര്‍ശനോദ്ഘാടനവും സെപ്തംബര്‍ 10 ന് വടകരയില്‍ നടക്കും.ടൗണ്‍ഹാളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, നാടക സംവാദങ്ങള്‍, കെ പി എ സി നാടക ഗാനങ്ങളുടെ ആലാപനം, തോപ്പില്‍ ഭാസി അനുസ്മരണം എന്നിവ നടക്കും.

വൈകിട്ട് 7 മണിക്ക് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഉമ്മാച്ചു’ നാടകം അരങ്ങേറും. സുരേഷ് ബാബു ശ്രീസ്ഥ നാടകാവിഷ്‌കാരവും മനോജ് നാരായണന്‍ സംവിധാനവും നിര്‍വഹിച്ച കെ പി എസിയുടെ 67-മത് നാടകമാണ് ഉമ്മാച്ചു. കെ പി എ സി പ്ലാറ്റിനം ജൂബിലിയുടെയും തോപ്പില്‍ ഭാസി അനുസ്മരണത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം വടകരയില്‍ നടന്നു. രാഷ്ട്രീയ- സാമൂഹിക- സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

വടകര നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ഇ കെ വിജയന്‍ എംഎല്‍എ, വി ടി മുരളി, അഡ്വ. പി വസന്തം, ടി വി ബാലന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, തയ്യുള്ളതില്‍ രാജന്‍, ഡോ. ശശികുമാര്‍ പുറമേരി, പി പി രാജന്‍, ഇ വി വത്സന്‍, അഡ്വ. പി ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമന്‍ മുതുവന, ടി കെ വിജയരാഘവന്‍, അനില്‍ മാരാത്ത്, പി സുരേഷ് ബാബു, ആര്‍ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ എം ബിജു സ്വാഗതവും ഇ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി, ഇ കെ വിജയന്‍ എം എല്‍എ, അഡ്വ. പി വസന്തം, നഗരസഭാധ്യക്ഷ കെ പി ബിന്ദു, പാലേരി രമേശന്‍, വി ടി മുരളി, കെ വീരാന്‍കുട്ടി, കെ കെ ബാലന്‍, ടി കെ രാജന്‍ മാസ്റ്റര്‍, എം നാരായണന്‍ മാസ്റ്റര്‍ (രക്ഷാധി കാരികള്‍), പി ഹരീന്ദ്രനാഥ് (ചെയര്‍മാന്‍), എന്‍ എം ബിജു (ജനറല്‍ കണ്‍വീനര്‍), ആര്‍ സത്യന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

 

കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10 ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *