യുവഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ സമരം

യുവഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഇന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍. ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് പി.ജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.

ഡോക്ടറുടെ കൊലപാതകത്തില്‍ കുറ്റവാളികളായവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുക, സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിച്ചു. ഈമാസം 18 മുതല്‍ 31 വരെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് തീരുമാനം.
കെ.ജി.എം.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കും.പി.ജി ഡോക്ടര്‍മാര്‍ക്കൊപ്പം തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും സമരത്തിന്റെ ഭാഗമാകും.

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്നും പ്രതിഷേധം തുടരും. നാളെ രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐ.എം.എ. ഡല്‍ഹി എയിംസിന് മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം സി.ബി. എസ് സംഘം ആര്‍.ജി കര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയടക്കം ചോദ്യം.

 

 

യുവഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ സമരം

Share

Leave a Reply

Your email address will not be published. Required fields are marked *