കാലത്തിനൊപ്പം പെണ്‍സാരഥികളെ വാര്‍ത്തെടുക്കാന്‍ കനറാ ബാങ്ക്

കാലത്തിനൊപ്പം പെണ്‍സാരഥികളെ വാര്‍ത്തെടുക്കാന്‍ കനറാ ബാങ്ക്

കോഴിക്കോട് : കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ട, വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്കായി കനറാ ബാങ്ക് ഡോ. ബി ആര്‍ അംബേദ്കര്‍ വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎ എസ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 5 മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കു 3000 മുതല്‍ അയ്യായിരം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് . ഇന്ത്യയിലുടനീളം ഒരേ സമയം 7457 ശാഖകളിലും സ്‌കോളര്‍ഷിപ്പ് വിതരണം നടന്നു. 2013 മുതല്‍ തുടര്‍ച്ചയായി കനറാ ബാങ്ക് ഈ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. സിഎസ്ആര്‍ ആക്റ്റിവിറ്റിയുടെ ഭാഗമായാണ് എല്ലാ വര്‍ഷവും ഈ പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിജിഎം ശ്രീകാന്ത് വി കെ , ഡിജിഎം ഡോ. രശ്മി ത്രിപാഠി പിന്നോക്ക വിഭാഗം ജില്ലാ വികസന അധികാരി ഷാജി എന്നിവര്‍ സംസാരിച്ചു

 

 

കാലത്തിനൊപ്പം പെണ്‍സാരഥികളെ
വാര്‍ത്തെടുക്കാന്‍ കനറാ ബാങ്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *