കോഴിക്കോട:് ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഒമ്പതാമത്തെ ശാഖ പുതിയ പാലത്ത് ആരംഭിച്ചു ബേങ്ക് ചെയര്മാന് ടി. വി നിര്‍മ്മലന്‍ അധ്യക്ഷത വഹിച്ചു. ശാഖയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു ബേങ്കിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് എന്‍. പി. പണിക്കര്‍, കോണ്ട്രാക്ടര് എം. രാജേഷ് എന്നിവര്ക്കുള മെമന്റൊയും മന്ത്രി നല്കി. 2024 ലെ എസ്എസ്എല്‍സി/പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെയും ജീവനക്കാരുടെയും മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, മൊമെന്റോ വിതരണം കോര്പ്പറേഷന് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. ആദ്യ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കോഴിക്കോട് കോര്പറേഷന് നികുതി അപ്പീല്‍ സമിതി ചെയര്മാന് പി കെ നാസര്‍ ശിവദാസന്‍ നല്കി ഉദ്ഘാടനം ചെയ്തു. ആദ്യ ഗ്രൂപ്പ് ഡെപ്പോസിറ്റ് & ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്‍ എം ഷീജ, കെ.ടി. കുഞ്ഞിക്കോയ ഹാജിയില്‍ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പെറ്റ് ഫുഡ് & മെഡിസിന് വിതരണോദ്ഘടനം മുന്‍ എം എല്‍ എ യും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വി കെ സി മമ്മദ് കോയ, ധര്‍മ്മിഷ് ടി. ആര്‍ന് നല്കി ഉദ്ഘാടനം ചെയ്തു. സുവനീര്‍ വിതരണോദ്ഘാടനം അര്‍ബന്‍ ബാങ്ക് ഫെഡറേഷന് സംസ്ഥാന ചെയര്മാന് ടി പി ദാസന്, ഹാജി സി ഉമ്മര്‍ കോയക്ക് നല്കി ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം രജിത, പ്രജിത്ത് രാജ് പിയില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ ആദ്യ വായ്പാ വിതരണം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് പ്രൊഫസര്‍.പിടി അബ്ദുല്‍ ലത്തീഫ് സിസിലി ജോര്‍ജിന് നല്കി ഉദ്ഘാടനം ചെയ്തു സോളാര്‍ വായ്പ ഉദ്ഘാടനം പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജിസി പ്രശാന്ത് കുമാര്‍, കെ ശങ്കരന് നല്കി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.റനീഷ്, കോഴിക്കോട് സര്‍ക്കിള്‍ കോപ്പറേറ്റീവ് യൂണിയന് ചെയര്മാന് ടി പി ശ്രീധരന്, കേരള കോ. ഓപ്പ് എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് ചെയര്മാന് അഡ്വക്കേറ്റ് ഒ.എം ഭരദ്വാജ് സ്വാഗതവും ബാങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍കുമാര്‍ റിപ്പോര്‍ട്ടും, ബാങ്ക് ഡയറക്ടര്‍ പി. വി ശരത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കി പ്രസ്തുത തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കുവാന് തീരുമാനിച്ചു.
ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ
9-ാമത്തെ ശാഖ പുതിയ പാലത്ത് ആരംഭിച്ചു