ഷെയ്ക്ക് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന് യു.എ.ഇയില്‍ തടവിലാക്കപ്പെട്ട ബംഗ്ലാദേശികളെ യൂനുസ് സര്‍ക്കാര്‍ മോചിപ്പിക്കും

ഷെയ്ക്ക് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന് യു.എ.ഇയില്‍ തടവിലാക്കപ്പെട്ട ബംഗ്ലാദേശികളെ യൂനുസ് സര്‍ക്കാര്‍ മോചിപ്പിക്കും

ധാക്ക: ഷെയ്ക്ക് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ 57 ബംഗ്ലാദേശി പൗരന്മാരെ മോചിപ്പിക്കാന്‍ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ശ്രമങ്ഹളാരംഭിച്ചു.ഷാര്‍ജ, അബുദാബി, ദുബായി എന്നിവിടങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്.ജൂലൈ 22ന് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് വിവിധ ഇടങ്ങളില്‍ ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്.
ഇതില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 53 പേര്‍ക്ക് 10 വര്‍ഷം തടവും ഓരാള്‍ക്ക് 11 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളെ പിന്തുണച്ച് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട എല്ലാ ബംഗ്ലാദേശ് പ്രവാസികളെയും വിട്ടയക്കുന്നതിന് യു.എ.ഇയുടെ ഉന്നത അധികാരികളുമായി നേരിട്ട് ബന്ധപ്പെടുമെന്ന് ഹുസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗ്ലാദേശില്‍ ഭരണകൂടത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതോടെയാണ് മുന്‍ പ്രധാന മന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. തുടര്‍ന്ന് ഇന്ത്യയിലെത്തി ദല്‍ഹിയില്‍ അഭയം തേടുകയായിരുന്നു.ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. പ്രക്ഷോഭത്തില്‍ 150ഓളം പേര്‍ മരിക്കുകയും 500ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

ഷെയ്ക്ക് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന്
യു.എ.ഇയില്‍ തടവിലാക്കപ്പെട്ട ബംഗ്ലാദേശികളെ യൂനുസ് സര്‍ക്കാര്‍ മോചിപ്പിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *