വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിശദീകരണമില്ല അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ പ്രതിപക്ഷം

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിശദീകരണമില്ല അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ പ്രതിപക്ഷം

ദില്ലി: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കേന്ദ്ര കായിക മന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.പാരീസ് ഒളിംപിക്‌സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.
100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍, യുണൈറ്റഡ് വേള്‍ഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിനേഷിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.കൂടാതെ അവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫടക്കം എല്ലാ സൗകര്യങ്ങളും നല്‍കിയെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്. നല്‍കിയ സൗകര്യത്തിന്റെ കണക്ക് നിരത്തേണ്ടത് ഇന്നല്ലെന്നും ഇന്ന് വിനേഷിന് പിന്തുണ അറിയിക്കേണ്ട ദിവസമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ധൈര്യശാലിയായ സുവര്‍ണ പുത്രിയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ത്ത നടപടിയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.
വിനേഷിനെ അയോഗ്യയാക്കിയത് ഏറെ വേദനിപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്. വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.

 

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ വിശദീകരണമില്ല
അതൃപ്തി പ്രകടിപ്പിച്ച് ലോക് സഭയില്‍ പ്രതിപക്ഷം

 

Share

Leave a Reply

Your email address will not be published. Required fields are marked *