ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു

ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു

ജീവിത കാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ജീവിത ഉപഭോക്താക്കളെ ആകര്‍ഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെല്‍ത്ത് പോളിസി പിന്‍വലിച്ചതായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചു. നിലവിലുള്ളവര്‍ക്ക് പുതുക്കാനും പുതിയവര്‍ക്ക് പോളിസി എടുക്കാനും കഴിയില്ല.നിശ്ചിത പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് പ്രീമിയത്തില്‍ വര്‍ഷംതോറും മാറ്റംവരുത്താതെ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു ആരോഗ്യ പ്ലസ് പോളിസി. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മികച്ച രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പറയുന്നു.
ആരോഗ്യ പ്ലസിന്റെ റദ്ദാക്കല്‍ പ്രഖ്യാപിച്ചതിനാല്‍ എസ്ബിഐയുടെ തന്നെ മറ്റ് ഹെല്‍ത്ത് പോളിസികളിലേക്ക് മൈഗ്രേഷനാണ് ഒരുവഴി. നടപടിക്രമങ്ങള്‍ ലളിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവധി തീര്‍ന്നതിനുശേഷവും 30 ദിവസത്തെ മൈഗ്രേഷന്‍ ഗ്രേസ് പിരീഡ് പോളിസിക്ക് ലഭിക്കും.മൈഗ്രേഷന് പ്രത്യേക ചാര്‍ജ് ഈടാക്കാന്‍ പാടില്ല.

മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളിലേക്ക് പോര്‍ട്ട് ചെയ്യാനും അവസരമുണ്ട്. പോളിസി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയും പ്രീമിയവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പോര്‍ട്ട് ചെയ്യാനായി പോളിസി രേഖകളുമായി പുതിയ കമ്പനിയെയാണ് സമീപിക്കേണ്ടത്. മൈഗ്രേഷനില്‍ ലഭിക്കുന്നതുപോലെ കാത്തിരിപ്പ് കാലയളവിലും ബോണസിലും സമാനമായ ആനുകൂല്യം ഇവിടെയും ലഭിക്കും. പോളിസി കാലാവധി കഴിയുന്നതിന് രണ്ട് മാസംമുമ്പെങ്കിലും പുതിയ കമ്പനിയെ അതിനായി സമീപിക്കേണ്ടിവരും.

 

ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *