അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫ്രാന്‍സും നടത്തുന്ന ഒളിമ്പികിസിന് ഇന്ന് പാരീസില്‍ തുടക്കം.ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. 3 മണിക്കൂറാണ് ചടങ്ങിന്റെ ദൈര്‍ഘ്യം. സെന്‍ നദിയില്‍ ഒരുക്കിയ ഉദ്ഘാടന പരിപാടിയില്‍ 206 രാജ്യങ്ങളിലെ കായിക താരങ്ങള്‍ അണിനിരക്കും. താരങ്ങളെ ബോട്ടില്‍ നദിയിലൂടെ ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി. യാത്രാ വഴികളെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഉദ്ഘാടന ചടങ്ങ് 80 ഓളം വലിയ സ്‌ക്രീനുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.117 അംഗങ്ങളുള്ള ഇന്ത്യന്‍ സംഘത്തില്‍ പി.വി.സിന്ധുവും ടേബിള്‍ ടേന്നീസ് താരം അചന്ത ശരത്കമലും മുന്നിലുണ്ടാവും.
അമേരിക്കന്‍ പോപ് ഗായിക ലേഡി ഗംഗ,ഫ്രഞ്ചു സംഗീതജ്ഞ അയനക്കാമുറ തുടങ്ങിയവരും വേദിയെ സമ്പന്നമാക്കുമെന്നാണ് സൂചന.