കോഴിക്കോട്: ഹൃദ്രോഗം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആഞ്ചിയോപ്ലാസ്റ്റി, ബൈപാസ്, മരുന്ന് ചികിത്സാ എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍. കുറെയേറെ ബ്ലോക്കുകള്‍ ആഞ്ചിയോപ്ലാസ്റ്റി മൂലം ചികില്‍സിക്കാന്‍ കഴിയുമെങ്കിലും അതി കഠിനമായ ബ്ലോക്കുകള്‍ ബൈപാസ് സര്‍ജറി ചെയ്താണ് നീക്കം ചെയ്യുന്നത്്. എന്നാല്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ വരവോടു കൂടി വളരെ കാഠിന്യമുള്ള ബ്ലോക്കുകളും ഇന്ന് ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നീക്കം ചെയ്യാന്‍ കഴിയും.
കഠിനമായ കാല്‍സ്യം ബ്ലോക്കുകള്‍, മുമ്പ് ആന്ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ ചെയ്തവരില്‍ വീണ്ടും ബ്ലോക്ക് ഉണ്ടാകുക, രക്ത ധമനികളില്‍ രക്തം കട്ടപിടിച്ചതിനെ സ്റ്റെന്റ് ഇല്ലാതെ അലിയിച്ചു കളയുക, കാലപ്പഴക്കം ചെന്ന ബ്ലോക്കുകള്‍ (CTO) എന്നിവയ്ക്ക് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി കൂടുതല്‍ ഫലപ്രദമാണ്.
കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ പി പി മുഹമ്മദ് മുസ്തഫ, സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോക്ടര്‍ അരുണ്‍ ഗോപി, ഡോക്ടര്‍ പി വി ഗിരീഷ് ,ഡോക്ടര്‍ അശ്വിന്‍ പോള്‍ എന്നിവരുടെ നേത്രത്തില്‍ ആണ് വടക്കന്‍ കേരളത്തിലെ ആദ്യത്തെ ലേസര്‍ ആന്ജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത് .