ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഇന്ന് പുറത്ത് വിടാനിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേ. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ ചെയ്തത്.

ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹരജിയില്‍ വിവരാവകാശ കമ്മീഷന്റെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവിന് മേലുള്ള നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിവരങ്ങള്‍ പുറത്തു വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ വശ്യകതയും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പുറത്തുവിടുന്നതിന് തീരുമാനിച്ചത്.കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നവര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പുറത്തുവിടുന്നതിന് തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുജനതാതപര്യാര്‍ഥം ഉള്ള ഒന്നല്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നവര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേ

Share

Leave a Reply

Your email address will not be published. Required fields are marked *