ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷയില്‍ തെറ്റായ ഉത്തരത്തിനു നല്‍കിയ മാര്‍ക്ക് റദ്ദാക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു റാങ്ക് ലിസ്റ്റ് ഭേദഗതി ചെയ്യാന്‍ ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചത്.
4 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ 5 മാര്‍ക്ക് വീതം റദ്ദാക്കിയാണു റാങ്ക് ലിസ്റ്റ് പുതുക്കുക. നീറ്റ് പരീക്ഷയിലെ 19ാം ചോദ്യത്തിനു വ്യത്യസ്തമായ 2 ഓപ്ഷനുകള്‍ ശരിയുത്തരമായി രേഖപ്പെടുത്തിയവര്‍ക്കു മാര്‍ക്ക് നല്‍കിയിരുന്നു. എന്‍സിഇആര്‍ടിയുടെ പുതിയതും പഴയതുമായ രണ്ട് സിലബസുകളില്‍ വ്യത്യസ്ത ഉത്തരമാണുള്ളത്.സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡല്‍ഹി ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓപ്ഷന്‍ നാലാണു ശരിയുത്തരമെന്ന് വ്യക്തമാക്കി. ഓപ്ഷന്‍ നാലിനു മാത്രം മാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.4 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ 5 മാര്‍ക്ക് വീതം റദ്ദാക്കിയാണു റാങ്ക് ലിസ്റ്റ് പുതുക്കുക.ഉത്തരമായി ഓപ്ഷന്‍ 2 രേഖപ്പെടുത്തിയ 4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതോടെ 5 മാര്‍ക്ക് നഷ്ടപ്പെടും. ഇവര്‍ക്ക് നെഗറ്റീവ് മാര്‍ക്ക് നല്‍കേണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതോടെ കോടതി നിര്‍ദേശമനുസരിച്ച് മാര്‍ക്ക് പുനര്‍നിശ്ചയിക്കുമ്പോള്‍ നിലവില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും മാറ്റം വരും. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷമേ എന്‍ടിഎയ്ക്കു പ്രവേശന നടപടികള്‍ ആരംഭിക്കാനാകൂ. ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കേണ്ട ഒന്നാം സെമസ്റ്റര്‍ മെഡിക്കല്‍ ക്ലാസുകള്‍ ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്.
അതേസമയം, ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ നീറ്റ്‌യുജിയുടെ ഫലം റദ്ദാക്കില്ല. ചോദ്യച്ചോര്‍ച്ചയും ക്രമക്കേടുകളും വ്യാപകമല്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. 23 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു പുനഃപരീക്ഷാ ആവശ്യം കോടതി തള്ളിയത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്‌നയിലും ചോദ്യച്ചോര്‍ച്ചയുണ്ടായെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വ്യാപകമായ ചോര്‍ച്ചയുണ്ടായതിനോ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്നതരത്തില്‍ പിഴവുണ്ടായതിനോ തെളിവില്ലെന്നു കോടതി വിലയിരുത്തി.