സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കോഴിക്കോട്: മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും പി.വി.എസ് സണ്‍റൈസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്ഉദ്ഘാടനം ചെയ്തു. ഫൈബ്രോ സ്‌കാന്‍, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്‌ട്രോ, ഓര്‍ത്തോ,ഇ.എന്‍.ടി പീഡിയാട്രിക്ക്, ഡയറ്റീഷന്‍ എന്നീ വിഭാഗങ്ങളില്‍ നൂറ്റി അമ്പതോളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. പി. വി.എസ് സണ്‍ റൈസ് എംഡി ഡോ: ജയ്കിഷ് ജയരാജ് അധ്യക്ഷത വഹിച്ചg. ട്രസ്റ്റ് ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, വര്‍ക്കിംഗ് ചെയര്‍മാന്‍ സക്കരിയ പള്ളിക്കണ്ടി, ഭാരവാഹികളായ പി അനില്‍ ബാബു, സണ്ണി ജോസഫ്, സി.ഇ.ഒ സജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു.

 

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *