ദുബായ്:കു
വിശാലമായ ബീച്ച് സൈഡ് റിസോര്‍ട്ടുകള്‍ മുതല്‍ കൂള്‍ സിറ്റി റിട്രീറ്റുകള്‍ വരെയുള്ള നഗരത്തിലെ നൂറുകണക്കിന് ഹോട്ടലുകള്‍ രണ്ട് കുട്ടികളെ വരെ ഒരു മുറിയില്‍ അധിക നിരക്കൊന്നും കൂടാതെ താമസിക്കാന്‍ സൗകര്യമൊരുക്കുന്നു. കൂടാതെ അവരുടെ മാതാപിതാക്കളുടെ അതേ ഭക്ഷണ പദ്ധതികള്‍ ആസ്വദിക്കുവാന്‍ അവസരം നല്‍കുന്നു. കുട്ടികള്‍ക്ക് സൗജന്യമായി താമസിക്കാന്‍ മാത്രമല്ല, നിരവധി പ്രോപ്പര്‍ട്ടികള്‍ കോംപ്ലിമെന്ററി പ്ലേ സെഷനുകളും രസകരമായ എക്സ്ട്രാകളും ഒരുക്കിയിട്ടുണ്ട്.
അറ്റ്‌ലാന്റിസ് ദി പാം, സെന്റ് റെജിസ് ദുബായ്, ദി പാം, ലെ മെറിഡിയന്‍ ദുബായ്, അഡ്രസ് സ്‌കൈ വ്യൂ, അഡ്രസ് ഫൗണ്ടന്‍ വ്യൂ, വിദാ ക്രീക്ക് ഹാര്‍ബര്‍, വിദ എമിറേറ്റ്‌സ് ഹില്‍സ്, പാലസ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളില്‍ അവിസ്മരണീയമായ സ്റ്റേ-കേകള്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വേനല്‍ക്കാലം പരമാവധി പ്രയോജനപ്പെടുത്താം ഒപ്പം ഗോള്‍ഡന്‍ സാന്‍ഡ്സ്, ഈ ഡി.എസ്.എസ്., പുള്ള്മാന്‍, സ്വിസ്സോട്ടല്‍, മെര്‍ക്കറെ, മോവന്‍പിക്ക്, ഐബിസ്, നോവോട്ടേല്‍ എന്നീ ഹോട്ടലുകളും യുവ അതിഥികളെ സൗജന്യമായി സ്വാഗതം ചെയ്യുന്നു.
താങ്ങാനാവുന്ന വിനോദം ഹോട്ടലുകളില്‍ അവസാനിക്കുന്നില്ല. കിഡ്‌സ് ഗോ ഫ്രീ ഓഫറുകള്‍ ലെഗോലാന്‍ഡ് ദുബായ്, മാഡം തുസാഡ്‌സ് തുടങ്ങിയ ആകര്‍ഷണങ്ങളില്‍ കൂടി ലഭ്യമാണ്. ദി വ്യൂ അറ്റ് ദി പാം, ദുബായ് ക്രോക്കൊഡൈല്‍ പാര്‍ക്, ല പാര്‍ലെ ബൈ ഡ്രാഗണ്, സ്‌കി ദുബായ്, ആയാ യൂണിവേഴ്‌സ് എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും ലഭിക്കും.
കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി ദുബായ് സമ്മര്‍ സര്‍പ്രൈസ്
