സര്‍ഗ്ഗാത്മകത രംഗത്ത് പുതിയ തിരികള്‍ കൊളുത്തി വെക്കുക കൈതപ്രം

സര്‍ഗ്ഗാത്മകത രംഗത്ത് പുതിയ തിരികള്‍ കൊളുത്തി വെക്കുക കൈതപ്രം

കോഴിക്കോട്; മനസ്സില്‍ ലോലഭാവനകള്‍ സൃഷ്ടിച്ചും, സന്‍മാര്‍ഗത്തിന്റെ തിരികള്‍ കൊളുത്തിവെച്ചും മുന്നേറുന്നതാണ് കലകളുടേയും സാഹിത്യത്തിന്റെയും രീതിയെന്നും പുതിയ കാലത്ത് പുതിയ സൃഷ്ടികള്‍ ഉണ്ടാകാന്‍ യുവാക്കളെ കെല്‍പ്പുള്ളവരാക്കുവാന്‍ ഇന്നത്തെ സമൂഹത്തിന് കര്‍ത്തവ്യം ഉണ്ടെന്നും പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. കോഴിക്കോടിന് ലഭിച്ച സാഹിത്യനഗരി പദവി മുന്‍ഗാമികള്‍ കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയാണെന്നും അതിന് കരുത്തേകത്തക്ക രീതിയില്‍ പുതിയ തലമുറ മുന്നേറണമെന്നും കൈതപ്രം അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ പീസ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ നഗരിയില്‍നിന്നുള്ള പുത്തന്‍ പ്രതീക്ഷകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിന് യുനെസ്‌കോ സാഹിത്യ നഗരി എന്ന ബഹുമതി നല്‍കിയത് അഭിമാനമുണ്ടാക്കുന്നതോടപ്പം അതിന് കരുത്തേകി വരും വര്‍ഷങ്ങളില്‍ അത് പൂര്‍വാധികം നിലനിര്‍ത്താന്‍ നമുക്ക് വലിയ കര്‍ത്തവ്യമുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
എഴുപ്പത്തഞ്ചില്‍ എത്തിയ ഡോ ആര്‍സുവിനെ കൈതപ്രം പൊന്നാട ചാര്‍ത്തി ആദരിച്ചു. എഴുത്തിലും പരിഭാഷയിലും കോഴിക്കോട് നഗരം തന്റെ വളര്‍ച്ചക്ക് താങ്ങും തണലുമായിനിന്നിട്ടുണ്ടെന്നും ഈ നഗരത്തിലെ പ്രമുഖരായ നിരവധി എഴുത്തുകാരുമായി സര്‍ഗ സംവാദം നടത്താന്‍ സാധിച്ചുവെന്നും ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഗ്ലോബല്‍ പീസ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. പി മാലതി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യത്തിന്റെ സമഗ്ര സംഭവനക്ക് കൈതപ്രത്തെ ജന്മഭൂമി ചീഫ് എം. ബാലകൃഷ്ണന്‍ പൊന്നാടയണിച്ചു.ടി വി ശ്രീധരന്‍, അസ് വെങ്ങ് പാടത്തോടി, മാലതി ടീച്ചര്‍, കണ്ണന്‍ ചെറുക്കാട്, സാലിഹ് മാസ്റ്റര്‍, നവാസ് കുര്യാട് , ഡോ. റിയാസ്.ഫൈസല്‍ തച്ചങ്കോട്, എം കെ പ്രീത, മണിലാല്‍. പി കെ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

സര്‍ഗ്ഗാത്മകത രംഗത്ത് പുതിയ തിരികള്‍
കൊളുത്തി വെക്കുക കൈതപ്രം

 

Share

Leave a Reply

Your email address will not be published. Required fields are marked *