ഗ്രാമത്തിന്റെ ഗുരുനാഥന് സ്മാരകമൊരുക്കി പഞ്ചായത്ത്

ഗ്രാമത്തിന്റെ ഗുരുനാഥന് സ്മാരകമൊരുക്കി പഞ്ചായത്ത്

കാരശ്ശേരി : അധ്യാപകന്‍, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, പൊതു പ്രവര്‍ത്തകന്‍ തുടങ്ങിയ രംഗങ്ങളില്‍ മാതൃകയും നാട്ടുകാ
ര്‍ക്ക് പ്രിയങ്കരനുമായിരുന്ന പുത്രശ്ശേരി ഗംഗാധരന്‍ മാസ്റ്ററുടെ സ്മരണക്കായി നാഗേരിക്കുന്ന് സാംസ്‌കാരിക നിലയത്തിന് ‘പുത്രശ്ശേരി ഗംഗാധരന്‍ മാസ്റ്റര്‍ സ്മാരക സാംസ്‌കാരിക നിലയം’ എന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നാമകരണം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജന്‍ നാമകരണ കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ റഹീം അധ്യക്ഷയായി. കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ടി.അഷ്‌റഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സമാന്‍ ചാലൂളി,സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്,വാര്‍ഡ് മെമ്പര്‍ വി.പി.സ്മിത, വിനോദ് പുത്രശ്ശേരി, സി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, സുരേഷ് പൂവത്തിക്കന്‍,ചാലില്‍ വിനോദ്, കെ.ഷാജികുമാര്‍,സുകൃതി ചെറുമണ്ണില്‍, നടുക്കണ്ടി അബൂബക്കര്‍, എം.പി.അസൈന്‍മാസ്റ്റര്‍,മിര്‍ഷാദ് ഉപ്പുകണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത ,കുട്ടി പട്ടുറുമാല്‍ ഫെയിം തേജ വിജീഷ് എന്നിവരുടെ ഗാനവിരുന്നും അരങ്ങേറി.

 

 

ഗ്രാമത്തിന്റെ ഗുരുനാഥന് സ്മാരകമൊരുക്കി പഞ്ചായത്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *