ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തൊഴിലാളിയുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ; രാജീവ് ചന്ദ്രശേഖര്‍

ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തൊഴിലാളിയുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണതൊഴിലാളിയുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമയില്ലായ്മയെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം കയ്യാളുന്ന സിപിഎം ആമയിഴഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാര്‍മികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ പത്തു വര്‍ഷമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍ മാലിന്യസംസ്‌കരണ-നിര്‍മ്മാര്‍ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാങ്കേതിക രംഗത്തും ഭരണനിര്‍വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്പോള്‍ അപരിഷ്‌കൃതമായ രീതിയില്‍ ആണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ കേരളം ഭരിക്കുമ്പോള്‍ ആണ് ഈ ദുരവസ്ഥയെന്നതു തികച്ചും പരിഹാസ്യമാണ്.

സ്മാര്‍ട് സിറ്റിയുടെ പേരില്‍ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വന്‍കുഴികളാക്കി തീര്‍ത്തതിന്റെ ദുരിതം ഈ മഴക്കാലത്തു നഗരവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് നാട്ടുകാര്‍ക്ക് പൊതുശല്യ വകുപ്പായിട്ടുണ്ട്. നമ്മുടെ ഭരണസിരാകേന്ദ്രത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ. തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തൊഴിലാളിയുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ; രാജീവ് ചന്ദ്രശേഖര്‍

Share

Leave a Reply

Your email address will not be published. Required fields are marked *