അക്കാദമിക് പ്രവാചക വൈദ്യം  ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷിക്കും

അക്കാദമിക് പ്രവാചക വൈദ്യം ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷിക്കും

കോഴിക്കോട്: 900 വര്‍ഷങ്ങളുടെ പൂര്‍വ്വകാല അക്കാദമിക പശ്ചാത്തലമുണ്ടായിരുന്ന ലോകത്തിലെ ആദ്യ യൂണിവേഴ്‌സിറ്റികള്‍ക്ക് കാരണമായിരുന്ന പ്രവാചക വൈദ്യ ശാസ്ത്രത്തിന്റെ അക്കാദമിക്കലായ തിരിച്ചു വരവിനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് മെഡിക്കല്‍ സയന്‍സ്, ജാമിഅതുത്ത്വിബ്ബുന്നബവി ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാല്‍ നൂറ്റാണ്ടിലേക്ക് കടന്നതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷം  സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം 20ന് കാലത്ത് 11 മണിക്ക് ഗാന്ധി ഗൃഹത്തില്‍ എം.കെ.രാഘവന്‍ എം.പി. നിര്‍വ്വഹിക്കും. എം.എല്‍.എമാരായ ഡോ.എം.കെ.മുനീര്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ എക്‌സിബിഷനും പുസ്തക മേളയും നടക്കും.ഡീംഡ് യൂണിവേഴ്‌സിറ്റ് സ്ഥാപിക്കുക, 25 ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുക എന്നിവയാണ് ഭാവി പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.കെ.ദുഷന്തന്‍, ഡോ.ശാഫി അബ്ദുള്ള സുഹൂരി, അലി പുതുപൊന്നാനി എന്നിവര്‍ പങ്കെടുത്തു.

 

 

 

അക്കാദമിക് പ്രവാചക വൈദ്യം
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *