ത്യാഗരാജ മ്യൂസിക് ഫെസ്റ്റിവൽ 20 മുതൽ 22 വരെ

കോഴിക്കോട്: ത്യാഗരാജ ആരാധന ട്രസ്റ്റ് സംഘടിപ്പിക്കുന്ന 42-ാമത് ത്യാഗരാജ മ്യൂസിക് ഫെസ്റ്റ് 20 മുതൽ 22 വരെ പത്മശ്രീ കല്ല്യാണ മണ്ഡപത്തിൽ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എസ്.ജി.എസ് രത്‌നം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിവെൽ ഹരിപ്പാട് കെ.പി.എൻ.പിള്ള (റിട്ട.ആകാശവാണി കോഴിക്കോട്) ഉൽഘാടനം ചെയ്യും. മുഖ്യാതിഥിയെ കെ.എം.നരേന്ദ്രൻ (പ്രോഗ്രാം ഹെഡ് ആകാശവാണി) ആദരിക്കും. മാനേജിംഗ് ട്രസ്റ്റി എസ്.ജി.എസ് രത്‌നം സ്വാഗതം പറയും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ കലാകാരന്മാർ മൂന്ന് ദിവസങ്ങളിലായി സംഗീത കച്ചേരി അവതരിപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *