ദേവാനന്ദിന്റെ പ്രയത്‌നം സഫലം കീമിലെ 1-ാം റാങ്ക് അപ്രതീക്ഷിതം

ദേവാനന്ദിന്റെ പ്രയത്‌നം സഫലം കീമിലെ 1-ാം റാങ്ക് അപ്രതീക്ഷിതം

കണക്കിലേറെ താല്‍പര്യമുണ്ടായിരുന്ന ദേവാനന്ദിന് എഞ്ചിനീയറിംഗ് ബാലികേറാമലയായിരുന്നില്ല. ഐഐടി എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് ജെഇഇ മെയിന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ 682-ാം റാങ്ക് നേടുകയും ഐഐടി ഖരഗ്പൂരില്‍ അഡ്മിഷന്‍ നേടുകയും ചെയ്തിരുന്നു.കീം 2024 പരീക്ഷക്ക് വലിയ പ്രാധാന്യം നല്‍കാതെയാണ് ദേവാനന്ദന്‍ എഴുതിയത്. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ ഒന്നാം റാങ്ക് തനിക്കാണെന്നത് തീര്‍ത്തും അപ്രതീക്ഷിതമാണെന്നാണ് ദേവാനന്ദന്‍ പറയുന്നത്. ആദ്യ പത്ത് റാങ്കാണ് പ്രതീക്ഷിച്ചിരുന്നത്.

9ാം ക്ലാസ് മുതല്‍ തന്നെ എന്‍ജിനീയറിങ്ങ് എന്‍ട്രന്‍സിന്റെ ഫൗണ്ടേഷന്‍ കോഴ്സിന് ചേര്‍ന്നിരുന്നു. അക്കാലഘട്ടം മുതല്‍ തന്നെ എന്‍ജിനീയറിങ്ങിനെ കുറിച്ച് അറിയാമെങ്കിലും പത്താം ക്ലാസ് അവസാനത്തോടെയാണ് ഈ മേഖലയോട് കനത്ത ആഗ്രഹം തോന്നുന്നത്. എന്‍ജിനീയറാവണം എന്ന ഉറച്ച ചിന്ത അന്നു മുതല്‍ മനസില്‍ തെളിഞ്ഞു വന്നു

ഇഷടപ്പെട്ട് പഠിക്കുകയെന്നതാണ് എന്റെ തന്ത്രം. പഠനമൊരു ഭാരമായി കണ്ടാല്‍ എനിക്ക് തന്നെ മടുത്തു പോവും. അതിനാല്‍ കൃത്യമായി ടൈംടേബിള്‍ വെച്ചായിരുന്നില്ല പഠനം. എന്നാല്‍ ഒരോ ദിവസവും എടുക്കുന്ന പാഠഭാഗങ്ങള്‍ കൃത്യമായി മനസിലാക്കി വെയ്ക്കുന്നതില്‍ യാതൊരു വീഴ്ച്ചയും വരുത്തിയിരുന്നില്ല. ഏറ്റവും എളുപ്പം കണക്കായിരുന്നു. ബുദ്ധിമുട്ടുള്ള കെമിസ്ട്രിക്കായി കൂടുതല്‍ സമയം മാറ്റിവെയ്ക്കും. ടെക്സ്റ്റ് ബുക്ക് മുഴുവന്‍ നന്നായി പഠിച്ചാണ് ഈ റാങ്കിലെത്താന്‍ സാധിച്ചത്. അധ്യാപകരും എല്ലാത്തിനും പിന്തുണയുമായെത്തിയിരുന്നു. ആദ്യമെല്ലാം ചെറുനോട്ടുകള്‍ തയ്യാറാക്കി പഠിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിര്‍ത്തി. നല്ല ഊര്‍ജ്ജമുള്ള ദിവസങ്ങള്‍ പരമാവധി പഠിച്ച് തീര്‍ക്കും. അലപം പിന്നോട്ടുള്ള ദിവസങ്ങളില്‍ പതിഞ്ഞ താളത്തിലാണ് പഠനം.എല്ലാത്തിനും തുണയായി നില്‍ക്കുന്ന കുടുംബമാണ് എന്റെ ശക്തി. അവര്‍ ഒരു തരത്തിലും എനിക്ക് സമ്മര്‍ദ്ദം തന്നിരുന്നില്ല. എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്‌ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനാണ് അച്ഛന്‍ പത്മകുമാര്‍. അമ്മ ഹൈസ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

 

 

ദേവാനന്ദിന്റെ പ്രയത്‌നം സഫലം
കീമിലെ 1-ാം റാങ്ക് അപ്രതീക്ഷിതം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *