കോഴിക്കോട്: വര്‍ദ്ധിപ്പിച്ച കെട്ടി നികുതി, പെര്‍മിറ്റ് ഫീസ്, ആഢംബര നികുതി എന്നിവയുടെ കുത്തനെയുള്ള വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിഷ്‌ക്കരിച്ച കെട്ടിട വാടക നിയനമം ഉടന്‍ പാസ്സാക്കണമെന്നും പ്രമേയത്തിലടെ ആവശ്യപ്പെട്ടു. പരിഷ്‌കക്രിച്ച കെട്ടിട വാടക നിയമത്തെക്കുറിച്ച് അഡ്വ.ജനില്‍ ജോണ്‍ ക്ലാസ്സെടുത്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.എം.ഫാറൂഖ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡണ്ട് കരയത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.ഫൈസല്‍ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ പി.ചന്ദ്രന്‍, സി.ടി.കുഞ്ഞോയി, അഡ്വ.ജനില്‍ ജോണ്‍, ടി.അനില്‍കുമാര്‍, കല്ലട മുഹമ്മദലി, മുഹമ്മദ് പുത്തൂര്‍മഠം, പി.സെയ്തുട്ടി ഹാജി, ടി.മുഹമ്മദ് ഹാജി, സി.വി.കുഞ്ഞായിന്‍ എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു. ഭാരവാഗഹികളായി കരയത് ഹമീദ്ഹാജി പ്രസിഡണ്ട്,കല്ലട മുഹമ്മദലി ജന.സെക്രട്ടറി, പി.കെ.ഫൈസല്‍ട്രഷറര്‍, സി.ടി.കുഞ്ഞോടി വര്‍ക്കിംഗ് സെക്രട്ടറി, മുഹമ്മദ് പുത്തൂര്‍മഠം, പി.ചന്ദ്രന്‍, സുനില്‍ ജോര്‍ജ്ജ്, ടി.മുഹമ്മദ് ഹാജി, കാട്ടില്‍ റസാഖ് പ്രസിഡണ്ടുമാര്‍, ടി.അനില്‍ കുമാര്‍, അക്ബര്‍ കാരശ്ശേരി, രവീന്ദ്രന്‍ പടയംകണ്ടി സെക്രട്ടറിമാര്‍, അഡ്വ.ജനില്‍ ജോണ്‍ ലീഗല്‍ അഡൈ്വസര്‍ എന്നിവരെ തിരഞ്ഞെടുത്തു.
അശാസ്ത്രീയമായ കെട്ടിട നികുതി പിരഷ്‌കരണം പിന്‍വലിക്കണം
കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍