അക്ഷര മധുര സമ്മാന പദ്ധതിയുമായി സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

അക്ഷര മധുര സമ്മാന പദ്ധതിയുമായി സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കോഴിക്കോട്: യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതിന്റെ ഭാഗമായി അക്ഷര മധുരം സമ്മാന പദ്ധതിയുമായി സേവ്ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കോഴിക്കോട് സി.എസ്.ഐ ബില്‍ഡിംഗിലെ ന്യൂ കൊച്ചിന്‍ ബേക്കറി, ഗാന്ധി റോഡിലെ റീഗല്‍ ബേക്കേഴ്‌സ്, കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ്, ലൂമിനസ് ഡ്രസ്സസ്, കേരള സ്‌റ്റേഷനറി, മുരളി ബ്രാന്‍ഡ് കൈമ ഔട്ട്‌ലറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ജൂലൈ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന അക്ഷര മധുരം സമ്മാനം പദ്ധതിയിലൂടെ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. നഗരത്തില്‍ ഓടുന്ന കെഎല്‍ 11ഡിഎഫ് 4530, കെഎല്‍ 5841599 എന്നീ നമ്പറുകളുള്ള ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്കും സേവ്ഗ്രീന്‍ ഓഫീസ്, ദര്‍ശനം സാംസ്‌കാരികവേദി എന്നിവിടങ്ങളിലും സമ്മാനകൂപ്പണിലൂടെ പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. ചെറുകിട പ്രസാധകരെ സഹായിക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യ നഗരിയില്‍ പുതുമയാര്‍ന്ന പദ്ധതിക്ക് സേവ്ഗ്രീന്‍ തുടക്കം കുറിക്കുന്നതെന്ന് പ്രസിഡണ്ട് എം.പി.രജുല്‍ കുമാറും സെക്രട്ടറി രാഗി രാജനും പറഞ്ഞു.

 

 

അക്ഷര മധുര സമ്മാന പദ്ധതിയുമായി സേവ് ഗ്രീന്‍
അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *