കോഴിക്കോട്: ജില്ലാ മൗണ്ടനിയറിങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി ഓഫീസില്‍ ചേര്‍ന്നു. 2024 -28 വര്‍ഷത്തെ ജില്ലാ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.പി.കെ മൊയ്തീന്‍ കോയ (പ്രസിഡന്റ്), അഡ്വ.ഷമീം അബ്ദുറഹിമാന്‍ (സെക്രട്ടറി)
പി.കെ സുകുമാരന്‍ (ട്രഷറര്‍),പി.ടി അബ്ദുല്‍ അസീസ്, ബിജു വച്ചാലില്‍, പി ഷഫീഖ് (വൈസ് പ്രസിഡന്റ്മാര്‍) സി.ടി ഇല്യാസ്, ടി.കെ സുഹൈല്‍, അബൂബക്കര്‍ സിദ്ധീഖ് പി (ജോയിന്റ് സെക്രെട്ടറിമാര്‍) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി ഹുമയൂണ്‍ കബീറിനെയും സംസ്ഥാന അസോസിയേഷന്‍ പ്രതിനിധിയായി ടി.എം അബുറഹിമാനെയും തെരെഞ്ഞെടുത്തു. പര്‍വതാരോഹണ മത്സരത്തിന് ഒട്ടനവധി സാധ്യതകള്‍ ഉള്ള കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടും യോഗം ആവശ്യപ്പെട്ടു. യോഗത്തിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകനായി കെ.എം ജോസഫും സംസ്ഥാന അസോസിയേഷന്‍ നിരീക്ഷകനായി ഹുമയൂണ്‍ കബീറും പങ്കെടുത്തു, ജില്ലാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ഷമീം അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റ് ബിജു വാച്ചാലില്‍, സി.ടി ഇല്‍യാസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ മൗണ്ടനിയറിങ് അസോസിയേഷന്‍
ഭാരവാഹികളെ തിരഞ്ഞെടുത്തു