ചേവായൂര്‍ എയുപി സ്‌കൂളില്‍ ബഷീര്‍ ദിനം ആഘോഷിച്ചു

ചേവായൂര്‍ എയുപി സ്‌കൂളില്‍ ബഷീര്‍ ദിനം ആഘോഷിച്ചു

കോഴിക്കോട്: ചേവായൂര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപികയും എഴുത്തുകാരിയുമായ ശ്രീലത രാധാകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു.
പകരക്കാരനില്ലാത്ത ഇമ്മിണി വലിയ ബഷീറിന്റെ ഭാഷ മലയാളസാഹിത്യത്തെ ജനകീയമാക്കി. മൂര്‍ച്ചയുള്ള ലാളിത്യമാണ് ബഷീറിയന്‍ ഭാഷ . വെളിച്ചത്തിന് എന്ത് വെളിച്ചം ആണെന്ന് എഴുതുവാന്‍ അദ്ദേഹത്തിന് അല്ലാതെ ആര്‍ക്കാണ് കഴിയുക! വിഷാദ ഭാവം പോലും നര്‍മ്മത്തില്‍ ചാലിച്ചെഴുതുന്ന ബഷീറത്തം കോഴിക്കോടിന്റെ ഹൃദയഭാഷയാണ്. ചതുര വടിവുള്ള പാരമ്പര്യ മലയാളഗദ്യ സാഹിത്യം സാധാരണക്കാരന്റെ ഉമ്മറക്കോലായയും കടന്ന് അകത്തളങ്ങളിലേക്കും അടുക്കളയിലേക്കും എത്തിച്ചത് ബഷീര്‍ ആണ്. കാച്ചി കുറുക്കിയ എഴുത്താണ് അദ്ദേഹത്തിന്റേത്.
നിന്ദു സ്വാഗതം പറഞ്ഞു. അധ്യാപകരായ ഗീത കെ, ബീന പി എന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീലത രാധാകൃഷ്ണന്‍ എഴുതിയ വയലറ്റ് ചെരുപ്പ് മത്തങ്ങയുടെ അവകാശികള്‍ എന്നീ കഥാസമാഹാരങ്ങളും 17 എഴുത്തുകാര്‍ ചേര്‍ന്ന് എഴുതി ശ്രീലത രാധാകൃഷ്ണന്‍ എഡിറ്റ് ചെയ്ത മിഠായി മണമുള്ള കോഴിക്കോട് എന്ന പുസ്തകവും സ്‌കൂളിനായി സമ്മാനിച്ചു.

 

 

ചേവായൂര്‍ എയുപി സ്‌കൂളില്‍ ബഷീര്‍ ദിനം ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *