വിഭിന്ന ഭാഷാ കവിയരങ്ങ് 6ന്

വിഭിന്ന ഭാഷാ കവിയരങ്ങ് 6ന്

കോഴിക്കോട്: രാഷ്ട്രഭാഷാ വേദിയും പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിഭിന്ന ഭാഷാ കവിയരങ്ങ് 6് (ശനി) വൈകിട്ട് 3.30ന്
ഐവൈസി ഹാള്‍ (നാഷണല്‍ ഹോസ്പിറ്റലിന് സമീപം) നടക്കും. പ്രശസ്ത സാഹിത്യകാരന്‍ പി.പി.ശ്രീധരനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, വിശിഷ്ടാതിഥിയും സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍ ജയന്ത് കുമാര്‍ മുഖ്യാതിഥിയുമായി പങ്കെടുക്കും. രാഷ്ട്രഭാഷാ വേദി സംസ്ഥാന രക്ഷാധികാരി ബോബി ചെറുവണ്ണൂര്‍ സംസാരിക്കും. പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. ആര്‍.കെ.ഇരവില്‍ സ്വാഗതവും, പി.ടി.ജയപ്രകാശ് നന്ദിയും പറയും. കെ.പി.ആലിക്കുട്ടി, മോഹനന്‍ പുതിയോട്ടില്‍, വിനു നീലേരി, ആനന്ദകുമാര്‍ വി.എം, സരസ്വതി ബിജു, ആര്‍.കെ.ഇരവില്‍, എന്‍.എസ്.മേരി കൊട്ടുപ്പള്ളി, സായിപ്രഭ, ബിജു അനഘ, ശ്രീരഞ്ജിനി ചേവായൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.

 

 

 

വിഭിന്ന ഭാഷാ കവിയരങ്ങ് 6ന്

Share

Leave a Reply

Your email address will not be published. Required fields are marked *