കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ 8ന്

കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ 8ന്

കലാകാരന്‍മാരുടെ ട്രേഡ് യൂനിയന്‍ സംഘടനയായ കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂനിയന്‍
(സി.ഐ.ടി യു) വിന്റെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ സ്റ്റേഡിയത്തിനടുത്തുള്ള
സിഐടിയു ജില്ലാ സെന്ററില്‍
8 ന് ഉച്ചക്ക് 2-30 ന് നടക്കും.
കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ ജന: സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
കെഎസ്ഡബ്ല്യു സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് അഴിക്കോടന്‍ ചന്ദ്രന്‍, കെഎസ്ഡബ്ല്യു സംസ്ഥാന കമ്മറ്റി അംഗം രതീഷ് വൈക്കം, സിഐടിയു ജില്ലാ സെക്രട്ടറി പ്രമോദ് കോട്ടൂളി എന്നിവര്‍ സംസാരിക്കും. അവാര്‍ഡ് ജേതാക്കളായ പൗര്‍ണമി ശങ്കര്‍, എത്‌നാകരന്‍, ജയന്‍ മൂരാട്, ജയപ്രകാശ് കാര്യാല്‍ എന്നിവരെ കണ്‍വെന്‍ഷനില്‍ വെച്ച് നാടക-സിനിമാ നടി സാവിത്രി ശ്രീധരന്‍ ഉപഹാരം നല്‍കി ആദരിക്കും.
സംഘടനയില്‍ അംഗത്വമെടുത്ത എല്ലാ കലാകാരന്‍മാര്‍ക്കും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തും.

 

 

 

കേരള സ്റ്റേജ് വര്‍ക്കേഴ്‌സ് യൂനിയന്‍
(സി.ഐ.ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ 8ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *