കോട്ടപറമ്പ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് സൗകര്യം ആരംഭിച്ചു

കോട്ടപറമ്പ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് സൗകര്യം ആരംഭിച്ചു

കോഴിക്കോട്: കോട്ടപറമ്പ് സ്ത്രീകളിടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഇ ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തി . നോഡല്‍ ഓഫീസര്‍ ഡോ സുപ്രിയക്ക് യുഎച്ച്‌ഐഡി കാര്‍ഡ് നല്‍കി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ,ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ , വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ അധ്യക്ഷം വഹിച്ചു . അഡിഷണല്‍ ഡി എം ഒ ഡോ. എ പി ദിനേഷ് ,ആശുപത്രി സൂപ്രണ്ട് ഡോ. സുജാത. എം , ഇ ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി പി പ്രമോദ് കുമാര്‍, എച് എം സി മെമ്പര്‍മാരായ മനാഫ്, ഫിറോസ്, ലതാകുമാരി എന്നിവര്‍ സംസാരിച്ചു .

ആശുപത്രിയില്‍ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ യുഎച്ച്‌ഐഡികാര്‍ഡ് കൊണ്ടുവരാനും കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉള്ള ഫോണും കൈയില്‍ കരുതേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ സെന്ററുകളിലേക്കുള്ള റഫറല്‍ സംവിധാനം ഇതുവഴി സുതാര്യമാകും. ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി രോഗിയുടെ സമ്പൂര്‍ണ രോഗ വിവരങ്ങള്‍ ലഭ്യമാകും.

 

കോട്ടപറമ്പ് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് സൗകര്യം ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *