ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ ഇന്ന് പ്രാബല്യത്തില്‍ വന്നപ്പോള്‍ നീതിന്യായ വ്യവസ്ഥയെ സമ്പൂര്‍ണ സ്വദേശിയാക്കി മാറ്റിയിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പുതിയ നിയമങ്ങളെന്നും അത് നടപ്പില്‍ വന്നാല്‍ ഏറ്റവും ആധുനികമായ നിയമമായി അവ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോലീസിന്റെ അവകാശങ്ങള്‍ മാത്രം സംരക്ഷിക്കപ്പെട്ടിരുന്നിടത്ത് ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുമെന്നും വേഗത്തിലുള്ള വിചാരണയും വേഗത്തിലുള്ള നീതിയും ഉണ്ടാകുമെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
90 ശതമാനം ശിക്ഷാനിരക്കാണ പുതിയ ക്രിമിനല്‍ നിയമത്തില്‍ പ്രതീക്ഷിക്കുന്നത്. അത് കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇടയാക്കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഈ നിയമങ്ങള്‍ കുറേക്കൂടി നേരത്തെ പ്രാബല്യത്തില്‍ വരുത്തേണ്ടതായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നിയമമാണ് പ്രാബല്യത്തില്‍ വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ക്രിമിനല്‍ നിയമം; നീതിന്യായ വ്യവസ്ഥയെ
സമ്പൂര്‍ണ സ്വദേശിയാക്കി മാറ്റി;അമിത്ഷാ