ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ജെ.സി ഓഫീസറും നാല് ജവാന്മാരുമാരാണ് മരിച്ചത്. ടാങ്കുകള്‍ പുഴ മുറിച്ചു കടക്കവെ ജലനിരപ്പ് ഉയര്‍ന്നാണ് അപകടമുണ്ടായത്. അതിവേഗം സഞ്ചരിക്കുന്ന ഠ 72 ടാങ്ക് പരിശീലനത്തിലാണ് അപകടം.

മന്ദിര്‍ മോറിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അഞ്ച് സൈനികരുമായി ടി-72 ടാങ്ക് നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമായത്. ”സംഭവസമയത്ത് ഒരു ജെസിഒയും 4 ജവാന്‍മാരും ഉള്‍പ്പെടെ അഞ്ച് സൈനികരാണ് ടാങ്കിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ ഒരാളെ കണ്ടെത്തി” പ്രതിരോധ ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.

ലഡാക്കില്‍ സൈനികര്‍ മുങ്ങിമരിക്കാനിടയായത് നിര്‍ഭാഗ്യകരമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വീരമൃത്യുവരിച്ച സൈനികരുടെ സേവനം രാജ്യം മറക്കില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *