കോഴിക്കോട് :യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഡോ- അറബ് കള്‍ച്ചറല്‍ അക്കാദമി ലോക സഞ്ചാരിയും തത്ത്വചിന്തകനുമായ ഇബ്ന് ബത്തൂത്തയുടെ സ്മരണാര്‍ത്ഥം നല്കി വരുന്ന പുരസ്ക്കാരത്തിന് ടി.കെ.ഡി. മുഴപ്പിലങ്ങാട് (സാഹിത്യം), കരീം പന്നിത്തടം (സാമൂഹിക പ്രവര്‍ത്തനം), ആറ്റ കോയ പള്ളിക്കണ്ടി (പ്രവാസി പുനരധിവാസം) എന്നിവരെ തിരഞ്ഞെടുത്തതായി അസോസിയേഷന് ചെയര്മാന് അഡ്വ: എം. കെ. അന്‍സാരി, ജനറല്‍ കണ്‍വീനര്‍ സ്നേഹ പ്രവാസി മാസിക ചീഫ് എഡിറ്റര്‍ ഐസക് പ്ലാപള്ളി, കേരള കോര്‍ഡിനേറ്റര്‍ മാമ്പ്ര അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ അറിയിച്ചു. 25000 രൂപയും, ശില്‍പ്പവും, പ്രശംസ പത്രവും, ചരിത്ര പുസ്തകവുമാണ് പുരസ്ക്കാരം.
കഴിഞ്ഞ ഏഴ് ദശാംബ്ദമായി ചെറുകഥാ,നാടകം,തിരക്കഥാ, നോവല്‍ അടക്കം സാഹിത്യ രംഗത്ത് നൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവും, കേരള സാഹിത്യ അക്കാദമി ജേതാവുമാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്.
മൂന്ന് പതിറ്റാണ്ടായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി വേറിട്ട പ്രവര്‍ത്തനം ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരികയും, അതിനായി ഒട്ടനവധി സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്ന വ്യക്തിത്വമാണ് കരീം പന്നിത്തടം.
അഞ്ച് പതിറ്റാണ്ടോളം പ്രവാസികളുടെ ക്ഷേമത്തിനും, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് അവരെ കുറിച്ച് നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ് ആറ്റ കോയ പള്ളിക്കണ്ടി.
ജൂലായ് അവസാനവാരം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ അക്കാദമി സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ വെച്ച് ഗള്‍ഫ് പ്രതിനിധികളുടേയും, സാമൂഹ്യ സാംസ്കാരിക നായകന്മാരുടേയും, ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇബ്നു ബത്തൂത്ത
പുരസ്ക്കാരം പ്രഖ്യാപിച്ചു