അഡ്വ. ഹാരിസ് ബീരാന്‍ പാര്‍ലിമെന്റില്‍ ന്യൂനപക്ഷത്തിന്റെ ശബ്ദമാവും;പ്രഫ ഖാദര്‍ മൊയ്ദീന്‍

അഡ്വ. ഹാരിസ് ബീരാന്‍ പാര്‍ലിമെന്റില്‍ ന്യൂനപക്ഷത്തിന്റെ ശബ്ദമാവും;പ്രഫ ഖാദര്‍ മൊയ്ദീന്‍

ചെന്നൈ: അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പിന്നോക്ക ന്യൂനപക്ഷത്തിന്റെ ശബ്ദമാവുമെന്ന് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്ദീന്‍ പറഞ്ഞു.
ചെന്നൈയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് മന്‍സിലില്‍ അഡ്വ. ഹാരിസ് ബീരാനെ സ്വീകരിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും ‘ഇന്ത്യ’ മുന്നണിയും കോണ്‍സ്റ്റിറ്റിയുഷന്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉറച്ച് നില്‍ക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ധാരണയുള്ള, അഭിഭാഷകനായ ഹാരിസ് ബീരാന്റെ നിയോഗം എന്തുകൊണ്ടും പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ എം പിയും തമിഴ്‌നാട് വക്കഫ് ബോര്‍ഡ് ചെയര്‍മാനുമായ എം അബ്ദുറഹ്‌മാന്‍, മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ കെ ടി കിസര്‍ മുഹമ്മദ്, കായല്‍ മഹബൂബ്, കെ എം നിസാമുദ്ദിന്‍, അബ്ദുല്‍ ഖാലിക്, അപ്നൂര്‍ സഫറുള്ള, മുഹമ്മദ് ഇബ്രാഹിം മാക്കേയ്, അബ്ദുല്‍ ഖാദര്‍ ശരീഫ്, എംഎസ്എഫ് ദേശീയ ജന.സെക്ര. എസ് എച്ച് മുഹമ്മദ് അര്‍ഷദ്, യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ അന്‍സാരി മടര്‍, വനിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫര്‍, എ ഐ കെ എം സി സി ഭാരവാഹികളായ അബൂബക്കര്‍ ശംസുദ്ദീന്‍, സൈത്തൂന്‍ പോക്കര്‍ ഹാജി, അബ്ദുല്‍ റഹിം, മുസ്ലിം ലീഗ് നേതാക്കളായ, എ എച്ച് മുഹമ്മദ് ഇസ്മായില്‍, കോദര്‍ ഷാഹ്, കെ ശംസുദ്ദിന്‍, ഇര്‍ഫാന്‍ സുബൈര്‍, യൂസുഫ് ഗുലാം മുഹമ്മദ്, മുസഫര്‍ അഹ്‌മദ്, പീര്‍ മുഹമ്മദ്, അബുബക്കര്‍, അഡ്വ. നൂര്‍ മുഹമ്മദ്, ആലം ഖാന്‍, പൂവയി മുസ്തഫ, ഇനായത്തുള്ള ശരീഫ്. അഡ്വ. ആയിഷ, എ എം സൈത്തൂന്‍, ജബീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

അഡ്വ. ഹാരിസ് ബീരാന്‍ പാര്‍ലിമെന്റില്‍
ന്യൂനപക്ഷത്തിന്റെ ശബ്ദമാവും;പ്രഫ ഖാദര്‍ മൊയ്ദീന്‍

Share

Leave a Reply

Your email address will not be published. Required fields are marked *