സോഫിയ പാരഡൈസ് മെഗാ ഷോറൂം ഉദ്ഘാടനം 29ന്

സോഫിയ പാരഡൈസ് മെഗാ ഷോറൂം ഉദ്ഘാടനം 29ന്

കോഴിക്കോട്; കോസ്റ്റിയൂം രംഗത്തെ പ്രമുഖ സ്ഥാപനമായ സോഫിയ പാരഡൈസ് 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാഷോറൂം ആരംഭിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസും, എം.കെ.രാഘവന്‍ എം.പിയും ചേര്‍ന്ന് 29ന് (ശനി) കാലത്ത് 9.30ന് നിര്‍വ്വഹിക്കും. സിഎസ്‌ഐ ഉത്തര കേരള മഹായിടവക ബിഷപ്പ് ഡോ.മനോജ് റോയ്‌സ് വിക്ടര്‍, ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. കെ.വി.ആര്‍ ഗ്രൂപ്പ് ജോയന്റ് മാനേജിംഗ് ഡയറക്ടര്‍ സുജിത്ത് റാം ഹോള്‍സെയില്‍ ഡിവിഷനും, സ്‌റ്റേജ് ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ.സജീവനും, പ്രോഗ്രാം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന ജന.സെക്രട്ടറി കെ.ഹസ്സന്‍ കോയയും, റിട്ടെയ്ല്‍ കൗണ്ടര്‍ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ.ബാപ്പു ഹാജിയും, ഓഫീസ് ഉദ്ഘാടനം ആര്‍ എ യു പ്രിന്‍സിപ്പല്‍ സഹദ് ബിന്‍ അലിയും, ടൈലറിംഗ് യൂണിറ്റ് ഉദ്ഘാടനം സീത ടീച്ചറും നിര്‍വ്വഹിക്കും.

പ്രവാസി കൗണ്‍സില്‍ കേരള സംസ്ഥാന ചെയര്‍മാന്‍ പി.എ.ഹംസ, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഓഫ് സതേണ്‍ പ്രോവിന്‍സ് സിസ്റ്റര്‍ ജെസീന.എ.സി ആശംസകള്‍ നേരും. സോഫിയ പാരഡൈസ് മാനേജിംഗ് ഡയറക്ടര്‍ യു.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

 

 

 

 

സോഫിയ പാരഡൈസ് മെഗാ ഷോറൂം
ഉദ്ഘാടനം 29ന്

Share

Leave a Reply

Your email address will not be published. Required fields are marked *