ടി.പി കേസ്; പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ടി.പി കേസ്; പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി.ജി. അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ടി.പി. വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ. രജീഷ് എന്നിവര്‍ക്ക് ഇളവുനല്‍കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിന്റെ നടപടി കോടതിവിധി മറികടന്നായിരുന്നു. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ. രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരുന്നത്.

ഒരുമാസം മുന്‍പ് ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.

 

 

ടി.പി കേസ്; പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *