ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

തൃശൂര്‍: കേരള മദ്യനിരോധനസമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ എല്‍.എഫ്. സി.ജി. എച്ച്.എസ്.എസില്‍ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് റേയ്ഞ്ച് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. അനന്തന്‍ ലഹരിയും കൗമാരവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ബദറുദ്ദീന്‍ ഗുരുവായൂര്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മെഴ്‌സി ജോയ് ആമുഖഭാഷണം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ എല്‍സ ആന്റോ, ജില്ലാ പ്രസിഡണ്ട് ബാലന്‍ വാറണാട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.വി. മുഹമ്മദ് ബഷീര്‍, വനിതാവിഭാഗം സെക്രട്ടറി ഷോബി ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥി പ്രതിനിധി റുഷിത ഷെറിന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *