കെ.പി.എസ്.ടി.എ സംസ്ഥാന ക്യാമ്പ് മെയ് 14,15 തിയതികളിൽ മാനന്തവാടിയിൽ

കോഴിക്കോട്: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃതല പരിശീലന ക്യാമ്പ് മെയ് 14,15 തിയതികളിൽ മാനന്തവാടിയിൽ നടക്കും. മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടക്കുന്ന ക്യാമ്പ് 14ന് രാവിലെ 10 മണിക്ക് മുൻ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരൻ എം.പി ഉദാഘാടനം ചെയ്യും. അഡ്വ. ടി.സിദ്ദീഖ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് സി.പ്രദീപ് അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് പഠന ക്ലാസുകൾ, സംഘടനാ ചർച്ച, സംസ്ഥാന കൗൺസിൽ യോഗം, പ്രവർത്തന രൂപരേഖ അവതരണം, സമാപന സമ്മേളനം എന്നിവ നടക്കും. 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരാണ് ക്യാമ്പ് പ്രതിനിധികൾ. ക്യാമ്പ് 15ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.
പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് സി.പ്രദീപ്, ജന.സെക്രട്ടറി പി.കെ.അരവിന്ദൻ, സീനിയർ വൈസ് പ്രസിഡണ്ട് കെ.അബ്ദുൽ മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ.ശ്യാംകുമാർ, കെ.രമേശൻ, ജില്ലാ പ്രസിഡണ്ട് ഷാജു.പി.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *