ഖാസി ഫൗണ്ടേഷന്റെ 5-ാമത്തെ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ഇന്ന്

ഖാസി ഫൗണ്ടേഷന്റെ 5-ാമത്തെ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ഇന്ന്

ഖാസി ഫൗണ്ടേഷന്റെ 5-ാമത്തെ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ഇന്ന്

കോഴിക്കോട്: തെക്കേപ്പുറത്തെ ഹോം കെയര്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനും, തീരദേശമുള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് ആശുപത്രികളിലേക്ക് സൗജന്യ സര്‍വ്വീസ് നടത്തുന്നതിനുമായി ഖാസി ഫൗണ്ടേഷന്‍ കുറ്റിച്ചിറയിലെ സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി സെന്ററിന്ന് കൈമാറിയ ആംബുലന്‍സ് ഇന്ന് വൈകുന്നേരം 4.30 ന് സെന്ററില്‍ വെച്ച് ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലിയുടെ സാന്നിധ്യത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി കാസിം ഇരിക്കൂര്‍ സംബന്ധിക്കും. ഖാസി ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന 5-മത്തെ ആംബുലന്‍സാണിത്. സിറ്റി പാലിയേറ്റീവ് കെയര്‍ – ആനിഹാള്‍ റോഡ്, ടി.ബി.ക്ലിനിക്ക് പാലിയേറ്റീവ് യൂണിറ്റ് – ഫ്രാന്‍സിസ് റോഡ്,കണ്ണംപറമ്പ് ശ്മശാന കമ്മറ്റി – കോതി,വോയ്‌സ് ഓഫ് മലബാര്‍ – പുതിയാപ്പ, സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി ചാരിറ്റി സെന്റര്‍ – സൗത്ത് ബീച്ച് എന്നീ സംഘടനകള്‍ക്കാണ് ആംബുലന്‍സുകള്‍ നല്‍കപ്പെട്ടത്. സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി സെന്ററിലെ ആംബുലന്‍സിന്റെ സൗജന്യ സേവനം ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക.
9074536236, 9745304214

 

Share

Leave a Reply

Your email address will not be published. Required fields are marked *