എയിംസ് കോഴിക്കോട്ട് അനുവദിക്കണം; എം.കെ.രാഘവന്‍ എം.പി

എയിംസ് കോഴിക്കോട്ട് അനുവദിക്കണം; എം.കെ.രാഘവന്‍ എം.പി

കോഴിക്കോട്ട് എയിംസ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി താന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിലും പ്രധാനമന്ത്രിയേയും, കേന്ദ്ര ആരോഗ്യ മന്ത്രിയെയും നേരിട്ട് കണ്ടും പാര്‍ലമെന്റില്‍ പ്രൈവറ്റ് ബില്‍ അവതരിപ്പിച്ചും ഇടപെട്ട് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കില്‍ അത് കോഴിക്കോട്ട് കിനാലൂരില്‍ തന്നെ സ്ഥാപിക്കണമെന്നും എം.കെ.രാഘവന്‍ എം.പി.കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനും താന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുകയും 150 ഏക്കര്‍ അക്വയര്‍ ചെയ്തിട്ടുമുണ്ട്. 100 ഏക്കര്‍ കൂടി അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് മറ്റ് എവിടേക്കെങ്കിലും മാറ്റുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. എയിംസിന് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കിനാലൂരില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും നേരില്‍ കാണുമെന്നും പ്രധാനമന്ത്രിയുടെയും, കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയില്‍ വീണ്ടും വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 5 വര്‍ഷക്കാലം കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഏറ്റവും കൂടുതല്‍ നടപ്പിലാക്കിയത് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോഴിക്കോട്ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പി.എം.എസ്.എസ്.വൈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രയോജനം സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനാലാണ്. ബാംഗ്ലൂരു-കണ്ണൂര്‍ എക്‌സപ്രസും, ഗോവ-മാംഗ്ലൂരു വന്ദേഭാരത് എക്‌സ്പ്രസും കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ മന്ത്രിയെ കാണും. ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാഗേഷ് സ്വാഗതം പറഞ്ഞു.

 

എയിംസ് കോഴിക്കോട്ട് അനുവദിക്കണം; എം.കെ.രാഘവന്‍ എം.പി

Share

Leave a Reply

Your email address will not be published. Required fields are marked *