ലോകകേരള സഭയില്‍ അംഗമാകാന്‍ ഗുലാം ഹുസൈന്‍ കൊളക്കാടനും

ലോകകേരള സഭയില്‍ അംഗമാകാന്‍ ഗുലാം ഹുസൈന്‍ കൊളക്കാടനും

മുക്കം: 13,14,15 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോകകേരള സഭയില്‍ വിശിഷ്ട പ്രതിനിധിയായി പങ്കെടുക്കാന്‍ ചെറുവാടി സ്വദേശിയും എന്‍ സി പി തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റും പൊതു പ്രവര്‍ത്തകനുമായ ഗുലാം ഹുസൈന്‍ കൊളക്കാടനെ തിരഞ്ഞെടുത്തു. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറില്‍ പ്രവാസി മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

15 വര്‍ഷമായി പ്രവാസി സംഘടന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകനും പ്രവാസി പുനരധിവാസം എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സെമിനാറുകളിലും മറ്റും പങ്കെടുത്ത് പരിചയവും 15 വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് രംഗത്ത് സേവനമായും ഗ്ലോബല്‍ പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്, വേള്‍ഡ് പ്രവാസി ചേമ്പര്‍ ജനറല്‍ സെക്രട്ടറി, ചാലിയാര്‍ ജലോത്സവം കമ്മിറ്റിയുടെ സ്ഥാപകന്‍, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ്ബിന്റെ രക്ഷാധികാരി, മലബാര്‍ കയാകിംഗ് ഫെസ്റ്റിന്റെ ഓര്‍ഗനൈസര്‍, മനുഷ്യാവകാശ സംഘടന കോഴിക്കോട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എന്നി നിലയില്‍ പ്രവര്‍ത്തിച്ചും നാട്ടിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം.

 

 

 

ലോകകേരള സഭയില്‍ അംഗമാകാന്‍
ഗുലാം ഹുസൈന്‍ കൊളക്കാടനും

Share

Leave a Reply

Your email address will not be published. Required fields are marked *