രാമനാട്ടുകര :ഡോ. സി. സേതുമാധവന്റെ ‘ഇതെന്റെ ഹൃദയമാകുന്നു’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മുന്‍ മേധാവിയുമായ ഡോ. ആര്‍സു നോവലിസ്റ്റ് യാസര്‍ അറാഫത്തിനു നല്‍കി പ്രകാശനം ചെയ്തു. കവിതയുടെ കൂമ്പ് അടഞ്ഞു പോയിട്ടില്ലെന്നും അത് ഗതകാല മൂല്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു സരിത്തായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ഡോ. ആര്‍സു പറഞ്ഞു. സമ്മേളനം വേലായുധന്‍ പന്തീരാങ്കാവ് ഉദ്ഘാടനം ചെയ്തു. പ്രദീപ് രാമനാട്ടുകര പുസ്തകപരിചയം നടത്തി. വായനശാലാ സെക്രട്ടറി ടി.പി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഉണ്ണികഷ്ണന്‍ തിയ്യത്ത്, ഡോ. ഗോപി പുതുക്കോട്, ഡോ. പി.കെ. ബാലകൃഷ്ണന്‍, സരള പുത്തലത്ത്, നൗഷാദ് രാമനാട്ടുകര, ഭാഗ്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കവി ഡോ. സി. സേതുമാധവന്‍ കാവ്യരചനാനുഭവങ്ങള്‍ വിശദീകരിച്ചു.
ഇതെന്റെ ഹൃദയമാകുന്നു’ കവിതാ സമാഹാരം
പ്രകാശനം ചെയ്തു