ഉത്തര കേരളത്തിലെ ആദ്യ നോര്‍വുഡ് സര്‍ജറി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

ഉത്തര കേരളത്തിലെ ആദ്യ നോര്‍വുഡ് സര്‍ജറി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

ഉത്തര കേരളത്തിലെ ആദ്യ നോര്‍വുഡ് സര്‍ജറി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ നോര്‍വുഡ് സര്‍ജറി ( സ്റ്റേജ് -1 ) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.വളരേ സങ്കീര്‍ണ്ണമായ ജനന വൈകല്യം ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം (എച്ച്എല്‍എച്ച്എസ്) കണ്ടെത്തിയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിലാണ് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചത്. ശരീരത്തിലെ പ്രധാന രക്തധമനിയായ അയോര്‍ട്ടയ്ക്ക് കാര്യമായ തടസ്സവും, രക്തധമനികള്‍ക്ക് രക്ത ചംക്രമണത്തിന് ആവശ്യമായ വ്യാപ്തിയില്ലാതെയും മായിരുന്നു ഈ കുഞ്ഞിന്റെ ജനനം. ശരീരഭാഗങ്ങളിലേക്കും ആന്തരിക അവയവങ്ങളിലേക്കും രക്തയോട്ടം കുറവായതിനാല്‍ അവയുടെ പ്രവത്തനത്തെ സാരമായി ബാധിച്ചിരുന്നു. വളരെ പെട്ടെന്ന് സര്‍ജറി ചെയ്ത് രക്തക്കുഴലുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ് മിംസ് ആശുപത്രിയില്‍ എത്തിയിരുന്നത്.
ഈ അസുഖം കാണപ്പെടുന്നവരില്‍ ഹൃദയത്തിലെ വലത് വെന്‍ട്രിക്കിള്‍ മാത്രമാണ് പമ്പിംഗ് ചേമ്പര്‍. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടയുന്ന ഭ്രൂണ ചാനലിലൂടെ രക്തം രണ്ട് ശ്വാസകോശങ്ങളിലേക്കും ശരീരത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. ഈ പക്രിയക്ക് തടസ്സം സംഭവിക്കുമ്പോള്‍ രക്ത ചംക്രമണത്തിന് മറ്റൊരു മാര്‍ഗവുമില്ലാതെ വരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആന്തരിക അവയവങ്ങളിലും മറ്റു ശരീരഭാഗങ്ങളിലും രക്തമെത്താതെ വരികയും മരണം സംഭവിക്കുകയും ചെയ്‌തേക്കാം. ഇതിന് പരിഹാരമായാണ് കുട്ടിയുടെ ശ്വാസകോശത്തിലേക്കും മറ്റു അവയവങ്ങളിലേക്കും പോവുന്ന രക്തക്കുഴലുകള്‍ കൂട്ടി ചേര്‍ത്ത് ശുദ്ധരക്തത്തിന് വഴിയൊരുക്കുകയും അശുദ്ധ രക്തത്തിന് കടന്നുപോവാന്‍ പുതിയ രക്തക്കുഴലുകള്‍ സ്ഥാപിച്ച് രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്താണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത് .
കുഞ്ഞ് വളരുന്നതിനനുസരിച്ച് അവയവങ്ങള്‍ വളരുന്നത് കൊണ്ട് തന്നെ ആര്‍ടിഫിഷ്യലായി പിടിപ്പിച്ച കുഴലുകള്‍ മാറ്റി വെക്കേണ്ടതുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ശസ്ത്രക്രിയയിലൂടെയാണ് ഇത് ചെയ്യാറുള്ളത്.
നിലവില്‍ സര്‍ജറിയുടെ ഒന്നാമത്തേതും അത്യന്തം സങ്കീര്‍ണവുമായ ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. കുഞ്ഞിന് 5-6 മാസം പ്രായമാവുമ്പോള്‍ രണ്ടാം ഘട്ടവും 4-5 വയസ്സ് പ്രായമാവുമ്പോള്‍ മൂന്നാമത്തെ സര്‍ജറിയും കഴിയുന്നതോട് കൂടി കുഞ്ഞിന്റെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം തലവന്‍ ഡോ.ഗിരീഷ് വാരിയര്‍ പറഞ്ഞു.
വളരെ ചെറിയ രക്തക്കുഴലുകള്‍ കൂട്ടി യോചിപ്പിക്കുന്നത് കൊണ്ട് തന്നെ അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയാണെന്നും, കുട്ടിയുടെ ജീവനും മറ്റ് അവയവങ്ങള്‍ക്കും യാതൊരുകേടുപാടുകളും സംഭവിക്കാതെ സംരക്ഷിക്കാന്‍ പറ്റിയത് ഡോക്ടര്‍മാരുടെയും ഹോസ്പിറ്റല്‍ സ്റ്റാഫുകളുടെയും കൂട്ടായ്മയുടെ വിജയമാണെന്നും സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കൂടെ നിന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റല്‍ സ്റ്റാഫിനോടും, സാമൂഹ്യപ്രവര്‍ത്തകന്‍ കാദര്‍ കരിപ്പൊടി ഉള്‍പ്പെടെയുള്ളവരോടുമുള്ള നന്ദി കുഞ്ഞിന്റെ പിതാവ് അറിയിച്ചു. ശസ്ത്രക്രിയക്ക് ഡോ ഗിരീഷ് വാരിയര്‍, ഡോ.ശബരിനാഥ് മേനോന്‍, ഡോ.സുജാത, ഡോ.പ്രീത രമേഷ്, ഡോ.രേണു പി കുറുപ്പ്, ഡോ.രമാ ദേവി, ഡോ.പ്രിയ, ഡോ.ദുര്‍ഗ, ഡോ.വിപിന്‍,ഡോ.റയിനര്‍ തുടങ്ങിയവരോടൊപ്പം പെര്‍ഫ്യൂഷനിസ്റ്റുകളും ഐസിയു & ഓപറേഷന്‍ തിയേറ്റര്‍ വിഭാഗത്തിലെ നഴ്‌സുമാര്‍ അടങ്ങിയ ടീം
നേതൃത്വം നല്‍കി. പത്ര സമ്മേളനത്തില്‍ സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത്, ഡോ.ഗിരീഷ് വാരിയര്‍, ഡോ. ശബരിനാഥ്, ഡോ. രേണു പി കുറുപ്പ്, ഡോ.സുജാത പി, കുഞ്ഞിന്റെ പിതാവ് റസാഹിദ് മാതാവ് തമീമ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *