യുണൈറ്റഡ് മൂവ്‌മെന്റ് ടു സേവ് ഹോമിയോപ്പതി ഉത്തര മേഖലാ സമ്മേളനം 9ന്

യുണൈറ്റഡ് മൂവ്‌മെന്റ് ടു സേവ് ഹോമിയോപ്പതി ഉത്തര മേഖലാ സമ്മേളനം 9ന്

കോഴിക്കോട്: യുണൈറ്റഡ് മൂവ്‌മെന്റ് ടു സേവ് ഹോമിയോപ്പതി ഉത്തരമേഖലാ സമ്മേളനം 9ന് (ഞായര്‍) ഹോട്ടല്‍ അളകാപുരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. ജയകുമാര്‍.എം പന്നക്കല്‍ അധ്യക്ഷത വഹിക്കും.പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് ഡോ.ദേവരാജ്,ഡോ.അന്‍സാര്‍ എന്നിവരും നിയമവശങ്ങളെക്കുറിച്ച് പ്രമുഖ അഡ്വ.കെ.പി രാധാകൃഷ്ണനും സംസാരിക്കും. പൊതുജനാരോഗ്യ നിയമം 2023ലെ വകുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ നിലവില്‍ ഭരണഘടനാപരമായി ഹോമിയോ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഇല്ലാതാവുകയാണ്. പകര്‍ച്ചവ്യാധി ചികിത്സ, പകര്‍ച്ചേതര രോഗ ചികിത്സ എന്നിവയില്‍ നിന്ന് ആയുഷ് ചികിത്സാ വിഭാഗങ്ങളെ പ്രത്യേകിച്ച് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് നടന്നത്‌പോലെ നിര്‍ബന്ധമായ ഏകീകൃത പൊതു ചികിത്സാ രീതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പൊതുജനാരോഗ്യ നിയമം 2023ലൂടെ നടപ്പാക്കുന്നത്. ആയുഷ് വിഭാഗങ്ങള്‍ക്ക് സ്വതന്ത്ര ചികിത്സ നടത്താനുള്ള അവകാശം നിഷേധിക്കുകയാണ്. സംസ്ഥാനത്തെ 2000ത്തോളം സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരും, 18000ത്തോളം സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരുടെയും ചികിത്സാ സ്വാതന്ത്ര്യമാണ് നിഷോധിക്കപ്പെടാന്‍ പോകുന്നത്. ഇത്തരം കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജയകുമാര്‍ എം.പന്നക്കല്‍, ഡോ.ഇസ്മയില്‍ സേട്ട്,ഡോ.ജയജീവ് തിലക്, ഡോ.സുരേഷ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.

 

 

യുണൈറ്റഡ് മൂവ്‌മെന്റ് ടു സേവ് ഹോമിയോപ്പതി
ഉത്തര മേഖലാ സമ്മേളനം 9ന്

Share

Leave a Reply

Your email address will not be published. Required fields are marked *