പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടുപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും വൈദ്യരത്നം ആയുർവേദ സെൻ്ററിൻ്റെയും ദേശീയ തലത്തിലുള്ള എൻവയോൺമെൻറ് എജുക്കേഷൻ പ്രോഗ്രാം(EEP) ൻ്റെയും ആഭിമുഖ്യത്തിൽ EEP ജില്ലാതലഉദ്ഘാടനം, സ്ക്കൂൾ ഇക്കോ ക്ലബ് ഉദ്ഘാടനം, ഔഷധ സസ്യ ഉദ്യാന ഉദ്ഘാടനം എന്നിവ പ്രിൻസിപ്പാൾ  അനൂപ് വി ആർ നിർവ്വഹിച്ചു. സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ഡോ. ശ്രീജ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അജിത് കുമാർ വി അധ്യക്ഷം വഹിച്ചു. ചടങ്ങിൽ നാഷണൽ ഗ്രീൻ കോർപ്സ് ജില്ലാ കോർഡിനേറ്റർ ശ്രീ. സിദ്ധാർത്ഥൻ പി വൈദ്യരത്നം ആയുർവേദ സെൻറർ നൽകിയ ഔഷധ സസ്യങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച പ്രിൻസിപ്പാളിൽ നിന്നും ഏറ്റുവാങ്ങി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് സമർപ്പിച്ചു. വൈദ്യ രത്നം ആയുർവേദ സെൻററിലെ ആയുർവേദിക് ഫിസിഷ്യനായ ഡോക്ടർ വിമൽകുമാർ ഔഷധ സസ്യ പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകനായ ശ്രീ മിഥുൻ വേണുഗോപാൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ബീന കെ കെ, ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കെ ,ഹൈസ്കൂൾ സെക്രട്ടറി ശ്രീ. സുംനഫ്താഖ്‌ ഫ്ലാവേൽ നൂൺ ഖരസിനോവ്. ടി. സി, ഹയർ സെക്കൻഡറി അധ്യാപകനായ സജി മാത്യു, ഹയർ സെക്കൻഡറി അധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ ഡോ. സജ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.പരിസ്ഥിതി ക്ലബ് സ്റ്റുഡൻ്റ് കൺവീനർ കുമാരി. സർഗ കെ പി നന്ദി പറഞ്ഞു. സ്കൂളിലെ അധ്യാപകർ, പൂർവ്വാധ്യാപകരെ പ്രതിനിധീകരിച്ച്  മിനി, മറ്റു ജീവനക്കാർ എൻഎസ്എസ്, സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ, പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *