കാലിക്കറ്റ് ആർക്കിടെക്റ്റ്‌സ് കലക്ടീവ’ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് ആർക്കിടെക്റ്റ്‌സ് കലക്ടീവ’ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് (ഐഐഎ) കോഴിക്കോട് സെന്ററിന്റെ പുതിയ ഓഫീസ് ‘ദ കാലിക്കറ്റ് ആർക്കിടെക്റ്റ്‌സ് കലക്ടീവ്’ സെന്റ് വിൻസെന്റ് കോളനിയിൽ ഐഐഎ ദേശീയ പ്രസിഡന്റ് ആർക്കിടെക്റ്റ് സി.ആർ.രാജു ഉദ്ഘാടനം ചെയ്തു. ഏക്ത ടെറെസിന്റെ ഉദ്ഘാടനം മേയർ ബീന ഫിലിപ്പും ദ്യുതി ഗാലറിയുടെ ഉദ്ഘാടനം സിനിമാ സംവിധായിക അഞ്ജലി മേനോനും വെബ്സൈറ്റ് ലോഞ്ചിംഗ് എ.പ്രദീപ് കുമാർ എംഎൽഎയും നിർവഹിച്ചു.
ഐഐഎ കേരള ചാപ്റ്റർ ചെയർമാൻ ആർക്കിടെക്റ്റ് എൽ. ഗോപകുമാർ, കൗൺസിൽ ഓഫ് ആർകിടെക്ച്വർ മെമ്പർ ആർക്കിടെക്റ്റ് ലാലിച്ചൻ സക്കറിയാസ്, ഐഐഎ കാലിക്കറ്റ് സെന്റർ മുൻ ചെയർമാൻമാരും നിലവിലെ ട്രസ്റ്റികളുമായ ആർക്കിടെക്റ്റ് എൻ.എം. സലീം, ആർക്കിടെക്റ്റ് എ.കെ. പ്രശാന്ത്, ആർക്കിടെക്റ്റ് ടോണി ജോസഫ്, ആർക്കിടെക്റ്റ് വിനോദ് സിറിയക്്. ദേശീയ കൗൺസിൽ അംഗം ആർക്കിടെക്റ്റ് ബ്രിജേഷ് ഷൈജാൾ എന്നിവർ സന്നിഹിതരായിരുന്നു. ഓഫീസ് സ്‌പെയ്‌സിനോടൊപ്പം ആർട്ട് എക്‌സിബിഷനുകൾ, ഡിബേറ്റുകൾ., ചർച്ചകൾ എന്നിവ സംഘടിപ്പിക്കാനുതകുന്ന ഗാലറി, കോഫി മീറ്റിംഗുകൾക്കായുള്ള ടെറെസ്, മീറ്റിംഗ് റൂമുകൾ, ലൈബ്രറി തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് ‘ദ കാലിക്കറ്റ് ആർക്കിടെക്റ്റ് കലക്ടീ’വിലുള്ളത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *