ഇ എസ് ഐ അര്‍ഹതാ പരിധി ഉയര്‍ത്തണം – ഐ എന്‍ ടി യു സി
കോഴിക്കോട് : ഇ എസ് ഐ അര്‍ഹതാ പരിധി ഉയര്‍ത്താത്തത് കാരണം അമ്പത് ശതമാനം തൊഴിലാളികള്‍ക്കും ഇ എസ് ഐ ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അത്‌കൊണ്ട് പരിധി ഉയര്‍ത്തി കൂടുതല്‍ തൊഴിലാളികള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ) കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ യോഗം ഉത്ഘാടനം ചെയ്തു. ഗാന്ധി ഗൃഹത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, പുത്തൂര്‍ മോഹനന്‍, കെ പി സക്കീര്‍, ടി വി സുരേന്ദ്രന്‍, ടി ടി മുഹമ്മദ് സലീം, യു ബാലന്‍, ഉമേഷ് മണ്ണില്‍, കെ പി ശ്രീകുമാര്‍, പി ടി മനോജ്, ടി സജീഷ് കുമാര്‍, പി കെ ഷാഫി എന്നിവര്‍ പ്രസംഗിച്ചു.