ഗ്രീന്‍ ക്ലീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണം ജൂണ്‍ 5മുതല്‍ ജൂലൈ 28വരെ

ഗ്രീന്‍ ക്ലീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണം ജൂണ്‍ 5മുതല്‍ ജൂലൈ 28വരെ

കോഴിക്കോട്: ഗ്രീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഹരിത പ്രവര്‍ത്തനങ്ങളില്‍ മികച്ചവക്ക് പ്രൊഫസര്‍ ശോഭീന്ദ്രന്റെ നാമധേയത്തിലുള്ള പുരസ്‌കാരം നല്‍കും. മികച്ച പ്രകടനം നടത്തുന്ന വിദ്യാലയങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, റോഡുകള്‍ എന്നിവയ്ക്കും പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനങ്ങളും നല്‍കും. പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന സെല്‍ഫി എടുത്ത് ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് ഓര്‍ഗ്. എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഭാഗ്യശാലികളാകും. ഇതോടൊപ്പം നടത്തുന്ന ഹരിത ശുചിത്വ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത്. ഒരുകോടി വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടു വളര്‍ത്തി പരിപാലിച്ച് വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ച വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ യുഎന്‍ഇപിയിലേക്ക് കേരള സര്‍ക്കാര്‍ മുഖേന സമര്‍പ്പിക്കാനും ലക്ഷ്യമിടുന്നു. ഹരിത കേരള മിഷന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെയും സഹകരണത്തോടെ കേരളത്തിന് പുറത്ത് മലയാളികളുടെ ശോഭീന്ദ്ര വനം എന്നപേരില്‍  418 ലധികം മനോഹരമായ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കും. റാസല്‍ഖൈമ, ഷാര്‍ജ, ഒമാന്‍, അബൂദബി എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട. സംസ്ഥാനത്തെ റോഡരികിലെ പറമ്പുകളില്‍ ഉടമസ്ഥന്റെ സഹകരണത്തോടെ പൗര പ്രമുഖരുടെ നാമധേയത്തില്‍ വൃക്ഷത്തൈകള്‍ നട്ട് തണല്‍ വീഥികള്‍ ഒരുക്കും. വിദ്യാര്‍ഥികള്‍ക്കായി വൃക്ഷത്തൈ പരിപാലന മത്സരം ഗ്രീന്‍, ആക്ടിവിറ്റി മത്സരം, ഹരിത കലാ മത്സരം, ഓണ്‍ലൈന്‍ ക്വിസ് മത്സരം എന്നിവ നടത്തും. കഴിഞ്ഞവര്‍ഷം വര്‍ഷത്തെ മികച്ച വിദ്യാലയത്തിനുള്ള ശോഭീന്ദ്ര പുരസ്‌കാരം ജൂണ്‍ 5ന് പ്രഖ്യാപിക്കും. മറ്റു ഹരിത മത്സരങ്ങളുടെ ഫലം ജൂലൈ 28ന് ഗ്രാന്‍ഡ്ഫിനാലയില്‍ പ്രഖ്യാപിക്കും.

 

ഗ്രീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും പരിസ്ഥിതി ദിനാചരണ ജൂണ്‍ 5മുതല്‍ ജൂലൈ 28വരെ

 

Share

Leave a Reply

Your email address will not be published. Required fields are marked *