സി.ടി. ദിനേശന്‍ മെമ്മോറിയല്‍ അവാര്‍ഡ് നൈറ്റ് – 31ന്

സി.ടി. ദിനേശന്‍ മെമ്മോറിയല്‍ അവാര്‍ഡ് നൈറ്റ് – 31ന്

സി.ടി. ദിനേശന്‍ മെമ്മോറിയല്‍ അവാര്‍ഡ് നൈറ്റ് – 31ന്

കോഴിക്കോട്: വേങ്ങേരി ആസ്ഥാനമായി 2014ല്‍ രൂപം കൊണ്ട് സംഗീത അക്കാദമിയായ തംബുരു മ്യൂസിക് വെല്‍ഫെയര്‍ ട്രസ്റ്റ്‌സംഘടിപ്പിക്കുന്ന സി.ടി. ദിനേശന്‍ മെമ്മോറിയല്‍ അവാര്‍ഡ് നൈറ്റ് 31ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സി.ടി ദിനേശന്‍ മണ്മറഞ്ഞു പോയിട്ട് 26 വര്‍ഷം പിന്നിട്ടു. കെ.ജെ. യേശുദാസ്, കെ.എസ്ചിത്ര, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി ഒട്ടേറെ പേര്‍ക്ക് വേണ്ടി കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരനാണ് സി.ടി ദിനേശന്‍. അദ്ദേഹത്തിന്റെ സ്മരണക്കാണ് ഈ അവര്‍ഡ്‌നൈറ്റ്.

പി.വി ഗംഗാധരന്‍ സ്മരണക്കുള്ള അവാര്‍ഡ് ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിക്കും, പ്രശസ്ത സംവിധായകന്‍ ഐ.വി ശശി സ്മാരക അവാര്‍ഡ് സിബി മലയിനും, പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കായുള്ള അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനും, ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണക്കായുള്ള അവാര്‍ഡ് ചലച്ചിത്ര പിന്നണി ഗായകരായ പി.കെ. സുനില്‍കുമാര്‍, ലതിക ടീച്ചര്‍ എന്നിവര്‍ക്കും സി.ടി ദിനേശന്‍ സ്മാരക അവാര്‍ഡ് പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കെ.പി. സുശാന്തിനും സമര്‍പ്പിക്കും.

25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. 31ന് വൈകുന്നേരം 5 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഹാളില്‍ (ജൂബിലി ഹാള്‍) . വച്ച് നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ & മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. ജയകുമാര്‍ ഐഎഎസ്, 24 TV ചാനല്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രശസ്ത സിനിമ നടി സിമ, കെ.എം സിടി ചെയര്‍മാന്‍ ഡോ. കെ മൊയ്തു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കല്ലറ ഗോപന്‍, സുനില്‍കുമാര്‍, ലതിക ടീച്ചര്‍, സിന്ധു പ്രേംകുമാര്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

പത്രസമ്മേളനത്തില്‍ സി. സാദിഖ്, എം. അരവിന്ദാക്ഷന്‍, ഇ.വിദ്യാധരന്‍ ഡോ. യഹ്യാഖാന്‍, കെ.കെ ചന്ദ്രഹാസന്‍, സലിം മലേഷ്യ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *