മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലണ് വന്‍ തീപിടിത്തം ഉണ്ടായത്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. ഫാക്ടറിയില്‍നിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ അകപ്പെട്ടതായാണ് വിവരം. അഗ്‌നിരക്ഷാസേനയും ആംബുലന്‍സും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
മുംബൈയില്‍ ഫാക്ടറിയിലെ ബോയിലര്‍
പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം