തിരുവനന്തപുരം: ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് 1,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ഏഴ് ജില്ലകളിലായി മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
അര്‍ഹതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റ് കിട്ടാനായി ഷെല്‍ കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകള്‍ നിര്‍മിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തല്‍.ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിങ്ങനെ ഏഴ് ജില്ലകളിലെ നൂറിലധികം ഇടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നുണ്ട്.
പരിശോധനയില്‍ വ്യാജബില്ലുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം. തട്ടിപ്പ് നടത്തിയവരെ ഉടന്‍ ചോദ്യംചെയ്യലിന് വിളിപ്പിക്കും. കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥരടക്കം പങ്കെടുത്താണ് പരിശോധന.
തിങ്കളാഴ്ചയാണ് സംസ്ഥാന ജി എസ് ടി വകുപ്പ് 310 ഉദ്യോഗസ്ഥര്‍ക്ക് ഒരുമിച്ച് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജില്‍ ആറു ദിവസത്തെ പരിശീലനം ആരംഭിക്കുന്നത്.ഇന്ന് രാവിലെ ഒരേ സമയം നൂറിലധികം കേന്ദ്രങ്ങളില്‍ ആരംഭിച്ച പരിശോധനയെപ്പറ്റി ഒരു വിവരവും വെട്ടിപ്പുകാര്‍ക്കു ചോര്‍ന്നുകിട്ടിയിരുന്നില്ല.
റെയ്ഡ് നടക്കുന്ന പല കേന്ദ്രങ്ങളും വന്‍കിട ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ടവയാണെന്ന് അറിയുന്നു. വന്‍കിട കേന്ദ്രീകൃത സംവിധാനം ആക്രിക്കച്ചവടത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായും വ്യാജ ബില്ലുകള്‍ അടിസ്ഥാനമാക്കിയാണ് കോടികളുടെ കച്ചവടം ഇവര്‍ നടത്തുന്നത്. ”വെട്ടിപ്പ് തെളിവ് സഹിതം പിടികൂടുന്നതിനാല്‍ പിഴ ഉള്‍പ്പെടെ അടക്കേണ്ട നികുതി ഈടാക്കാന്‍ നോട്ടീസ് നല്‍കുകയാണ് അടുത്ത പടി. സംശയമുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിക്കാനും നടപടി സ്വീകരിക്കും,” ഒരു ഉദ്യോഗസ്ഥന്‍
സംസ്ഥാനത്ത് കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ നികുതിവെട്ടിപ്പാണ് പുറത്തുവരുന്നത്. പരിശോധനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍വെച്ച് തുടര്‍ പരിശോധനകളും റെയ്ഡുകളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക റെയ്ഡിന് ജിഎസ്ടി വകുപ്പ് തയ്യാറായത്.