ആകാശച്ചുഴി: സിംഗപ്പൂര്‍ വിമാനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

ആകാശച്ചുഴി: സിംഗപ്പൂര്‍ വിമാനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

 

ബാങ്കോക്ക്: സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം കുലുങ്ങിവിറക്കുകയായിരുന്നു.

ലണ്ടനില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബാങ്കോക്കില്‍ മെഡിക്കല്‍ സജ്ജമാണെന്ന് സുവര്‍ണഭൂമി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വിമാനയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

എന്താണ് ആകാശച്ചുഴി?

ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം.

 

ആകാശച്ചുഴി: സിംഗപ്പൂര്‍ വിമാനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *