എങ്ങനെയാണ് നമ്മളുടെ മനസ്സ് പരുവപ്പെടുന്നത്

എങ്ങനെയാണ് നമ്മളുടെ മനസ്സ് പരുവപ്പെടുന്നത്

ഇന്നത്തെ ചിന്താവിഷയം

മനസ്സൊരു പ്രതിഭാസമാണ്. അതിനെ പൂര്‍ണ്ണമായി നിര്‍വചിക്കാന്‍ ശാസത്ര ലോകത്തിനു പോലും കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയും മറ്റു ചിലപ്പോള്‍ വികൃതി കാട്ടുന്ന കുരങ്ങനെപ്പോലെയും ചില സമയത്ത് നൂല്‍ പൊട്ടിയ പട്ടം പോലെയും മനസ്സു വ്യാപരിക്കുന്നതു കാണാം. ഒരു തന്തുലതയും ഇല്ലാതെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്നതു കാണാം. ചില തീരുമാനങ്ങളില്‍ തീക്ഷണതയോ നിഗമനമൊ ഇല്ലാതെ ഭ്രാന്തമായതും ചടുലതയേറിയതുമായ അവസ്ഥാന്തരങ്ങളില്‍ കാണുന്നു. ഇത്തരം അവസ്ഥകളില്‍ ശാന്തിയും സമാധാനവും നേടാനാകുന്നില്ല. അതിനായി ഒട്ടു ക്ലേശിക്കണം. ശാന്തിയും സമാധാനവും അവനവന്റെ ഹിതാനുസരണം മനസ്സിനെ ചിട്ടപ്പെടുത്തിയാല്‍ നേടാനാകും. അദ്ധ്യാത്മീക ചിന്തകളും യോഗയും മെഡിറ്റേഷനും ശാന്തി നേടിത്തരുന്നു. ശാന്തത കൈവരിച്ചാല്‍ സമാധാനം താനെ വിളയും. ഈശ്വരവിശ്വാസം ഒരു ഘടകമത്രെ. എത്രത്തോളം അതിന്റെ അളവു കൂടുന്നുവോ അത്രത്തോളം സമചിത്തത കൈവരിക്കും. മനസ്സിനെ പരുവപ്പെടുത്തുവാനാകുന്നു.. മനസ്സ് നിയന്ത്രണ വിധേയമാക്കപ്പെട്ടാല്‍ തെറ്റുകളും കുറവുകളും ദുഷ്ചിന്തകളും അകറ്റി നിര്‍ത്താനാവും. ഇതു സാദ്ധ്യമായാല്‍ മനസ്സിന്റെ നിര്‍മ്മലാവസ്ഥയെ പ്രാപിക്കാനാവും.. നിര്‍മ്മലതയുള്ള മനസ്സില്‍ ഈശ്വരന്‍ കുടിയിരിക്കും. ഈശ്വരന്‍ കൂടെയുണ്ടങ്കില്‍ ഏതു പ്രവര്‍ത്തികളിലും രണ്ടു വട്ടം ചിന്തിക്കയും നന്മയെ സ്വീകരിച്ച് പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേര്‍ന്നുകൊണ്ട്, നന്ദി, നമസ്‌ക്കാരം

 

 

കെ.വിജയന്‍ നായര്‍
മുംബൈ

 

എങ്ങനെയാണ് നമ്മളുടെ മനസ്സ് പരുവപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *